ഇതു സാംപിൾ, ബാക്കി പിന്നാലെ വരട്ടെ! ‘ഫൈനൽ തേഡ്’ നിമിഷങ്ങളിൽ കളി തിരിച്ചുപിടിച്ച് ബ്ലാസ്റ്റേഴ്സ്
ഇതാണു കളി, തീക്കളി. 3 തുടർ തോൽവികളിൽ തണുത്തുപോയ ആവേശത്തിരിയാണ് കോച്ച് ഇവാൻ വുക്കോമനോവിച്ചും സംഘവും കൊച്ചിയിൽ ഇന്നലെ വീണ്ടും കൊളുത്തിയത്. ഒരു തീപ്പൊരി മതി, ബ്ലാസ്റ്റേഴ്സ് തിരിച്ചുവരാൻ എന്നായിരുന്നു കളിക്കു മുൻപു കോച്ച് പറഞ്ഞത്.

ഇതാണു കളി, തീക്കളി. 3 തുടർ തോൽവികളിൽ തണുത്തുപോയ ആവേശത്തിരിയാണ് കോച്ച് ഇവാൻ വുക്കോമനോവിച്ചും സംഘവും കൊച്ചിയിൽ ഇന്നലെ വീണ്ടും കൊളുത്തിയത്.
ഒരു തീപ്പൊരി മതി, ബ്ലാസ്റ്റേഴ്സ് തിരിച്ചുവരാൻ എന്നായിരുന്നു കളിക്കു മുൻപു കോച്ച് പറഞ്ഞത്. ഒന്നാം പകുതിയിൽ കളിയിൽ ബ്ലാസ്റ്റേഴ്സ് ഉറങ്ങിപ്പോയെങ്കിലെന്താ? കളിയുടെ ‘ഫൈനൽ തേഡ്’ നിമിഷങ്ങളിൽ ടീം എല്ലാം തിരിച്ചുപിടിച്ചു. തീപ്പൊരി തേടിയ കോച്ചിനു ടീം തിരിച്ചുനൽകിയതു തീപ്പന്തങ്ങൾ എന്നു വേണം പറയാൻ.
ലീഗിലെ ഏറ്റവും നിർണായകമായ സമയത്താണു ബ്ലാസ്റ്റേഴ്സിന്റെ ഉജ്വല വിജയം. എഫ്സി ഗോവയെപ്പോലൊരു കരുത്തരായ ടീമിനെയാണു രണ്ടു ഗോളിനു പിന്നിൽ നിന്നു കയറി ബ്ലാസ്റ്റേഴ്സ് വൻ മാർജിനിൽ തൂക്കിയടിച്ചത്. ഇനിയുള്ള കളികളിൽ ബ്ലാസ്റ്റേഴ്സിനു തല ഉയർത്തിത്തന്നെ ഇറങ്ങാം.
തോൽവി കണ്ടു ടീമിനെ കൈവിട്ടു തുടങ്ങിയ ആരാധകർക്കും ഇനി തിരിച്ചുവരാം. കാരണം യുദ്ധം ഇനിയാണു കാണാനിരിക്കുന്നത്. അതിന്റെ സാംപിൾ വെടിക്കെട്ടാണ് ഇന്നലെ കണ്ടത്.