മെസ്സി ചാന്റ് ഉയർന്നപ്പോൾ അശ്ലീല ആംഗ്യം; ക്രിസ്റ്റ്യാനോയ്ക്കെതിരെ അന്വേഷണം, നടപടി വരുന്നു?
റിയാദ്∙ സൗദി പ്രോ ലീഗ് മത്സരത്തിനിടെ ആരാധകര്‍ക്കെതിരെ അശ്ലീല ആംഗ്യം കാണിച്ച അൽ നസ്ർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ നടപടി വന്നേക്കും. അൽ ഷബാബ് ടീമിനെതിരായ മത്സരത്തിനിടെയാണ് മെസ്സിയുടെ പേരു പറഞ്ഞ് ചാന്റ് ചെയ്ത ആരാധകർക്കെതിരെ റൊണാൾഡോ തിരിഞ്ഞത്.

റിയാദ്∙ സൗദി പ്രോ ലീഗ് മത്സരത്തിനിടെ ആരാധകര്‍ക്കെതിരെ അശ്ലീല ആംഗ്യം കാണിച്ച അൽ നസ്ർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ നടപടി വന്നേക്കും. അൽ ഷബാബ് ടീമിനെതിരായ മത്സരത്തിനിടെയാണ് മെസ്സിയുടെ പേരു പറഞ്ഞ് ചാന്റ് ചെയ്ത ആരാധകർക്കെതിരെ റൊണാൾഡോ തിരിഞ്ഞത്. താരം അശ്ലീല ആംഗ്യം കാണിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സംഭവത്തിൽ സൗദി ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റൊണാൾഡോ കുറ്റക്കാരനെന്നു കണ്ടെത്തിയാൽ മത്സരങ്ങളിൽനിന്ന് താരത്തിനു മാറി നിൽക്കേണ്ടിവരും. എത്ര കളികളിൽ റൊണാൾഡോ പുറത്തിരിക്കേണ്ടിവരുമെന്നു വ്യക്തമല്ല. സൗദി പ്രോ ലീഗിൽ വ്യാഴാഴ്ചയാണ് അൽ നസ്റിന്റെ അടുത്ത മത്സരം. അതിനു മുൻപ് റൊണാൾഡോയ്ക്കെതിരായ അന്വേഷണം പൂർത്തിയാക്കും.
അൽ ഷബാബിനെതിരായ മത്സരം 3–2നാണ് അൽ നസ്ർ വിജയിച്ചത്. 21–ാം മിനിറ്റിൽ റൊണാൾഡോ ടീമിനായി പെനൽറ്റി ഗോൾ നേടി. 46,86 മിനിറ്റുകളിൽ ടാലിസ്കയുടെ വകയായിരുന്നു അൽ നസ്റിന്റെ മറ്റു ഗോളുകൾ. ലീഗിൽ 21 മത്സരങ്ങൾ പൂർത്തിയാക്കിയ അൽ നസ്ർ 17 വിജയങ്ങളുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. അൽ ഹിലാലിനു പിന്നിലുള്ള അൽ നസ്റിന് 52 പോയിന്റുകളാണു നിലവിലുള്ളത്.