ഉത്തേജക മരുന്ന് ഉപയോഗിച്ചു, ഫ്രഞ്ച് താരം പോൾ പോഗ്ബയ്ക്കു നാലു വർഷം വിലക്ക്
പാരിസ്∙ ഫ്രഞ്ച് ഫുട്ബോൾ താരം പോൾ പോഗ്ബയ്ക്ക് നാലു വർഷം വിലക്ക്. ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചതിനെ തുടർന്നാണു താരത്തിനെതിരായ നടപടി. വേൾഡ് ആന്റി ഡോപിങ് കോഡ് പ്രകാരമുള്ള വിലക്ക് ഇറ്റലിയിലെ ദേശീയ ആന്റി ഡോപിങ് ട്രൈബ്യൂണൽ അംഗീകരിക്കുകയായിരുന്നു.

പാരിസ്∙ ഫ്രഞ്ച് ഫുട്ബോൾ താരം പോൾ പോഗ്ബയ്ക്ക് നാലു വർഷം വിലക്ക്. ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചതിനെ തുടർന്നാണു താരത്തിനെതിരായ നടപടി. വേൾഡ് ആന്റി ഡോപിങ് കോഡ് പ്രകാരമുള്ള വിലക്ക് ഇറ്റലിയിലെ ദേശീയ ആന്റി ഡോപിങ് ട്രൈബ്യൂണൽ അംഗീകരിക്കുകയായിരുന്നു. ഇറ്റാലിയൻ ക്ലബ് യുവന്റസിന്റെ താരമാണ് പോഗ്ബ.
2027 ഓഗസ്റ്റ് വരെ താരത്തിന്റെ വിലക്ക് നിലനിൽക്കും. വിലക്ക് തീരുമ്പോഴേക്കും 34 വയസ്സായിരിക്കും താരത്തിന്റെ പ്രായം. നടപടിക്കെതിരെ പോൾ പോഗ്ബ അപ്പീൽ പോകുമെന്നാണു വിവരം. പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്ന് താരം സസ്പെൻഷനിലായിരുന്നു. യുവന്റസിന്റെ ബെഞ്ചിൽ തുടർന്ന താരത്തിന് സീരി എയിൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ സാധിച്ചിട്ടില്ല.