കേരളത്തിന്റെ ഗോളിന് സർവീസസിന്റെ തിരിച്ചടി, ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരിൽ സമനില (1–1)
പന്ത് ഉരുണ്ടിട്ടാണ്, കളി 90 മിനിറ്റാണ്. ബാക്കിയെല്ലാം സിദ്ധാന്തങ്ങൾ’ മാത്രമാണ്. കളത്തിലും കളിക്കണക്കിലും മുൻപിലുള്ള പട്ടാളപ്പടയോട് പോരിനിറങ്ങുമ്പോൾ കേരളം മനസ്സിൽ കുറിക്കേണ്ടത് ഇത്രമാത്രം. യുപിയ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ ഇന്നു രാവിലെ 10ന് ആണ് സർവീസസിനെതിരെയുള്ള കേരളത്തിന്റെ സന്തോഷ് ട്രോഫി പോരാട്ടം. അരുണാചൽപ്രദേശിനെതിരെ നേടിയ ഇരട്ട ഗോളിന്റെ ആത്മവിശ്വാസവും ക്വാർട്ടറിൽ ഇടം നേടാനായതിന്റെ ആശ്വാസവുമായാണ് കേരളം കളത്തിലിറങ്ങുന്നത്. എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് (9 പോയിന്റ്) സർവീസസ്. കേരളം മൂന്നാം സ്ഥാനത്തും (7 പോയിന്റ്). 6 മലയാളി താരങ്ങൾ ഉൾപ്പെട്ട സർവീസസിനെതിരെ ഇന്നു ജയിക്കാനായാൽ പോയിന്റ് പട്ടികയിൽ കേരളത്തിനു മുന്നോട്ടു കയറാം. ക്വാർട്ടർ ഫൈനലിൽ അത്ര കടുപ്പമല്ലാത്ത ടീമിനെ എതിരാളിയായി കിട്ടാൻ അതു സഹായിക്കും.

ഇറ്റാനഗർ∙ സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ കേരളത്തിന് സമനില. സർവീസസ്– കേരളം മത്സരം 1–1ന് സമനിലയിൽ പിരിയുകയായിരുന്നു. 22–ാം മിനിറ്റിൽ ഇ. സജീഷാണ് കേരളത്തിനായി ഗോളുകൾ നേടിയത്. അരുണാചൽ പ്രദേശിനെ നേരിട്ട ടീമിൽ അഞ്ചു മാറ്റങ്ങളുമായാണ് കേരളം സർവീസസിനെതിരെ ഇറങ്ങിയത്.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച കേരളം 22–ാം മിനിറ്റിലാണു ലക്ഷ്യം കണ്ടത്. ഇടതു വിങ്ങിൽനിന്നുള്ള ക്യാപ്റ്റൻ വി. അർജുന്റെ ക്രോസിൽ ഇ. സജീഷ് തലവച്ച് ഗോളാക്കി മാറ്റുകയായിരുന്നു. ഗോൾ വഴങ്ങിയതോടെ തുടർച്ചയായി മുന്നേറ്റങ്ങൾ നടത്തിയ സർവീസസ് ആദ്യ പകുതിയിൽ തന്നെ സമനില ഗോൾ കണ്ടെത്തി. സമീർ മുര്‍മുവിന്റെ ഹെഡറിലൂടെയായിരുന്നു സർവീസസിന്റെ ഗോൾ.
പിന്നീട് രണ്ടാം പകുതിയിൽ ഒട്ടേറെ അവസരങ്ങൾ സര്‍വീസസിന് ലഭിച്ചെങ്കിലും ഗോളായില്ല. സമനിലയോടെ എ ഗ്രൂപ്പിൽ കേരളത്തിന് എട്ട് പോയിന്റായി. മൂന്നാം സ്ഥാനത്തുള്ള കേരളം നേരത്തേ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. എ ഗ്രൂപ്പിൽ 10 പോയിന്റുമായി സർവീസസാണ് ഒന്നാം സ്ഥാനത്തുള്ളത്.