സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ സന്തോഷം ‘തീർന്നു’; ക്വാർട്ടറിൽ മിസോറമിനോടു തോറ്റ് പുറത്ത്
ഇറ്റാനഗർ∙ നിശ്ചിത സമയവും എക്സ്ട്രാ ടൈമും പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശപ്പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് കരുത്തരായ മിസോറമിനോടു തോറ്റ് കേരളം സന്തോഷ് ട്രോഫി ടൂർണമെന്റിൽനിന്ന് പുറത്ത്. ആവേശപ്പോരാട്ടത്തിൽ കേരളത്തിനെതിരെ 7–6ന്റെ വിജയം കുറിച്ചാണ് മിസോറം സെമിയിലേക്ക് ടിക്കറ്റെടുത്തത്.

നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോളടിക്കാതെ സമനില പാലിച്ചതിനെ തുടർന്നാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. വ്യാഴാഴ്ച നടക്കുന്ന സെമിയിൽ മിസോറം സർവീസസിനെ നേരിടും. ആദ്യ ക്വാർട്ടർ ഫൈനലിൽ 2–0ന് റെയിൽവേസിനെ തോൽപിച്ചാണ് സർവീസസ് സെമിയിലെത്തിയത്.
മറ്റൊരു സെമിയിൽ കരുത്തരായ ഗോവയും മണിപ്പുരും ഏറ്റുമുട്ടും. അസമിനെ ഗോൾമഴയിൽ മുക്കിയ പ്രകടനത്തോടെ 7–1ന്റെ വിജയം നേടിയാണ് മണിപ്പുർ സെമിയിലെത്തിയത്. രണ്ടാം ക്വാർട്ടർ ഫൈനലിൽ ഡൽഹിയെ 2–1നു മറികടന്നാണ് ഗോവ സെമി ബെർത്ത് ഉറപ്പിച്ചത്.