സന്തോഷ് ട്രോഫി ഫുട്ബോളിൽ സർവീസസ് - ഗോവ ഫൈനൽ. ഇന്നലെ നടന്ന സെമിഫൈനൽ മത്സരങ്ങളിൽ മിസോറമിനെ തോൽപിച്ച് സർവീസസും (2–1) മണിപ്പുരിനെ തോൽപിച്ച് ഗോവയും (2–1) ഫൈനലിലെത്തി. നാളെ രാത്രി 7നാണ് ഫൈനൽ.അധികസമയത്തേക്കു നീണ്ട ആവേശപ്പോരിലാണ് ഗോവ മണിപ്പുരിനെ മറികടന്നത്. 18–ാം മിനിറ്റിൽ ഗാങ്ബം പച്ച സിങ്ങിലൂടെ മണിപ്പുർ ലീഡെടുത്തു. രണ്ടാം പകുതിയുടെ അധികസമയത്ത് (90+6) ഗോവയുടെ സ്ട്രൈക്കർ നെഷ്യോ മരിസ്റ്റോ ഫെർണാണ്ടസിന്റെ ബൈസിക്കിൾ കിക്ക് മണിപ്പുരിന്റെ ഹൃദയം തകർക്കുകയായിരുന്നു. പിന്നീട് 117–ാം മിനിറ്റിൽ നെഷ്യോ മരിസ്റ്റോ ഫെർണാണ്ടസ് രണ്ടാമതും ലക്ഷ്യം കണ്ടതോടെ മണിപ്പുരിന് ഫൈനലിലേക്കുള്ള വഴിയടഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെമിയിൽ മിസോറമിനെതിരെ ആധിപത്യം പുലർത്തിയാണ് സർവീസസിന്റെ ഫൈനൽ പ്രവേശനം. മലയാളി താരം രാഹുൽ രാമകൃഷ്ണന്റെ വകയായിരുന്നു സർവീസസിന്റെ ആദ്യ ഗോൾ (21–ാം മിനിറ്റ്). 83–ാം മിനിറ്റിൽ സ്ട്രൈക്കർ ബികാസ് ഥാപ്പ (83–ാം മിനിറ്റ്) രണ്ടാം ഗോൾ നേടി. ഇൻജറി ടൈമിൽ (90+3) മാൽസോം ഫെല മിസോറമിന്റെ ആശ്വാസ ഗോൾ നേടി.  

English Summary:

Goa vs Services in Santhosh Trophy football match

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT