അപ്പീലും തള്ളി; ബഹിഷ്കരണത്തിന് ബ്ലാസ്റ്റേഴ്സിന് 4 കോടി രൂപ പിഴ, ഫെഡറേഷന്റെ കോടതിച്ചെലവും അടയ്ക്കണം
കൊച്ചി ∙ ഐഎസ്എൽ പ്ലേ ഓഫ് മത്സരം ബഹിഷ്കരിച്ച കേരള ബ്ലാസ്റ്റേഴ്സിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പിഴ ചുമത്തിയതിനെതിരെ ടീം സമർപ്പിച്ച അപ്പീൽ രാജ്യാന്തര കായിക തർക്ക പരിഹാര കോടതി (കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട് –സിഎഎസ്) തള്ളി. ഇതോടെ, ഫെഡറേഷൻ ചുമത്തിയ 4 കോടി രൂപയുടെ പിഴത്തുക ബ്ലാസ്റ്റേഴ്സ് അടയ്ക്കേണ്ടിവരും. സിഎഎസിൽ കേസ് വാദിച്ചതിനു ഫെഡറേഷനു ചെലവായ തുകയും ബ്ലാസ്റ്റേഴ്സ് നൽകണം. രണ്ടാഴ്ചയ്ക്കുള്ളിൽ പിഴ അടയ്ക്കാനാണ് ഉത്തരവ്. ആഗോളതലത്തിൽ സ്പോർട്സുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള സുപ്രധാന നിയമവേദിയാണു സ്വിറ്റ്സർലൻഡ് ആസ്ഥാനമായ സിഎഎസ്. അതേസമയം, ഉത്തരവിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പു ലഭിച്ചശേഷം പ്രതികരിക്കാമെന്നു ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റ് അറിയിച്ചു.

കൊച്ചി ∙ ഐഎസ്എൽ പ്ലേ ഓഫ് മത്സരം ബഹിഷ്കരിച്ച കേരള ബ്ലാസ്റ്റേഴ്സിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പിഴ ചുമത്തിയതിനെതിരെ ടീം സമർപ്പിച്ച അപ്പീൽ രാജ്യാന്തര കായിക തർക്ക പരിഹാര കോടതി (കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട് –സിഎഎസ്) തള്ളി. ഇതോടെ, ഫെഡറേഷൻ ചുമത്തിയ 4 കോടി രൂപയുടെ പിഴത്തുക ബ്ലാസ്റ്റേഴ്സ് അടയ്ക്കേണ്ടിവരും.
Read Also: ഐപിഎലിലെ റോയൽ ടീംസിന് ടെൻഷനായി ഓൾറൗണ്ടര്‍മാർ, തീപ്പൊരിയാണ് രാജസ്ഥാൻ
സിഎഎസിൽ കേസ് വാദിച്ചതിനു ഫെഡറേഷനു ചെലവായ തുകയും ബ്ലാസ്റ്റേഴ്സ് നൽകണം. രണ്ടാഴ്ചയ്ക്കുള്ളിൽ പിഴ അടയ്ക്കാനാണ് ഉത്തരവ്. ആഗോളതലത്തിൽ സ്പോർട്സുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള സുപ്രധാന നിയമവേദിയാണു സ്വിറ്റ്സർലൻഡ് ആസ്ഥാനമായ സിഎഎസ്. അതേസമയം, ഉത്തരവിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പു ലഭിച്ചശേഷം പ്രതികരിക്കാമെന്നു ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റ് അറിയിച്ചു.
കഴിഞ്ഞ വർഷം മാർച്ച് 3നു ബെംഗളൂരു എഫ്സി – ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് മത്സരത്തിലെ ഇറങ്ങിപ്പോക്കിലാണ് നടപടി. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ലഭിച്ച ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിരോധ മതിൽ തീർക്കും മുൻപേ ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി അടിച്ചു ഗോളാക്കിയതാണ് പ്രശ്നമായത്. ബ്ലാസ്റ്റേഴ്സ് പ്രതിഷേധിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചു. തുടർന്നാണു കോച്ച് ഇവാൻ വുക്കോമനോവിച്ച് കളിക്കാരെ തിരിച്ചു വിളിച്ചത്.