അണ്ടർ 23 ഫുട്ബോൾ മത്സരം: ഇന്ത്യൻ ക്യാംപിലേക്ക് 5 മലയാളികൾ
ന്യൂഡൽഹി ∙ മലേഷ്യയ്ക്കെതിരെ സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ അണ്ടർ 23 ഫുട്ബോൾ ടീം ക്യാപിലേക്ക് 5 മലയാളി താരങ്ങൾ. മിഡ്ഫീൽഡർമാരായ മുഹമ്മദ് അയ്മൻ, വിബിൻ മോഹനൻ (ഇരുവരും കേരള ബ്ലാസ്റ്റേഴ്സ്), ഫോർവേഡുകളായ അബ്ദുൽ റബീഹ് (ഹൈദരാബാദ് എഫ്സി), മുഹമ്മദ് സനാൻ (ജംഷഡ്പുർ എഫ്സി), പി.വി.വിഷ്ണു (ഈസ്റ്റ് ബംഗാൾ)

ന്യൂഡൽഹി ∙ മലേഷ്യയ്ക്കെതിരെ സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ അണ്ടർ 23 ഫുട്ബോൾ ടീം ക്യാപിലേക്ക് 5 മലയാളി താരങ്ങൾ. മിഡ്ഫീൽഡർമാരായ മുഹമ്മദ് അയ്മൻ, വിബിൻ മോഹനൻ (ഇരുവരും കേരള ബ്ലാസ്റ്റേഴ്സ്), ഫോർവേഡുകളായ അബ്ദുൽ റബീഹ് (ഹൈദരാബാദ് എഫ്സി), മുഹമ്മദ് സനാൻ (ജംഷഡ്പുർ എഫ്സി), പി.വി.വിഷ്ണു (ഈസ്റ്റ് ബംഗാൾ) എന്നിവരാണ് 26 അംഗ സാധ്യതാ ടീമിൽ ഇടംപിടിച്ചത്.
മുൻ ഇന്ത്യൻ താരവും ഇപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുടെ സഹപരിശീലകനുമായ നൗഷാദ് മൂസയാണ് ടീമിനെ പരിശീലിപ്പിക്കുക. 22നും 25നും ക്വാലലംപുരിലാണ് മത്സരങ്ങൾ. ക്യാംപിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 23 പേരാണ് അന്തിമ ടീമിലുണ്ടാവുക.