വനിതാ ലീഗ്: ഒഡീഷയ്ക്ക് കിരീടം; ഗോകുലം രണ്ടാമത്
കോഴിക്കോട് ∙ അവസാനമത്സരത്തിൽ ഗംഭീരവിജയം നേടിയെങ്കിലും ഗോകുലം കേരള എഫ്സിയുടെ വനിതകൾക്കു ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ കിരീടം സ്വന്തമായില്ല. ഫോട്ടോഫിനിഷ് പോരാട്ടത്തിൽ ഒഡീഷ എഫ്സി കിരീടജേതാക്കളായി. ഒഡീഷയുടെ ആദ്യ വനിതാ ലീഗ് കിരീടമാണിത്.

ഇന്നലെ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്സിയെ 5–1നാണ് ഗോകുലം തോൽപിച്ചത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഇതേ സമയത്തു നടന്ന മത്സരത്തിൽ കിക് സ്റ്റാർട്ട് എഫ്സിയെ 6–0ന് ഒഡീഷയും കീഴടക്കി. ഗോകുലം ജയിക്കുകയും ഒഡീഷ തോൽക്കുകയും ചെയ്തിരുന്നെങ്കിൽ കിരീടം ഗോകുലത്തിനു സ്വന്തമായേനെ. 13 ഗോൾ നേടിയ ഗോകുലം താരം ഫസീല ഇക്വാപുത്താണ് സീസണിലെ ടോപ് സ്കോറർ.