വനിതാ താരങ്ങളെ ഉപദ്രവിച്ചു; ദീപക് ശർമയെ സസ്പെൻഡ് ചെയ്ത് എഐഎഫ്എഫ്
വനിതാ ഫുട്ബോൾ താരങ്ങളെ ശാരീരികമായി ഉപദ്രവിച്ച കേസിൽ അറസ്റ്റിലായ ദീപക് ശർമയെ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നു പുറത്താക്കി. ഹിമാചൽ പ്രദേശ് ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ജനറലായ ദീപക് ശർമയെ ഗോവയിൽവച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ന്യൂഡൽഹി ∙ വനിതാ ഫുട്ബോൾ താരങ്ങളെ ശാരീരികമായി ഉപദ്രവിച്ച കേസിൽ അറസ്റ്റിലായ ദീപക് ശർമയെ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നു പുറത്താക്കി. ഹിമാചൽ പ്രദേശ് ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ജനറലായ ദീപക് ശർമയെ ഗോവയിൽവച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഹിമാചൽ ക്ലബ്ബായ ഖാഡ് എഫ്സിയുടെ ഉടമ കൂടിയായ ദീപക് ശർമ, ടീമംഗങ്ങളായ രണ്ടു താരങ്ങളെ ശാരീരികമായി ഉപദ്രവിച്ചെന്നാണ് പരാതി. മാർച്ച് 28നായിരുന്നു സംഭവം. ഇന്ത്യൻ വിമൻസ് ലീഗ് രണ്ടാം ഡിവിഷനിൽ കളിക്കുന്ന ടീമാണു ഖാഡ് എഫ്സി. മത്സരവുമായി ബന്ധപ്പെട്ടാണ് ടീം ഗോവയിലെത്തിയത്. അറസ്റ്റ് ചെയ്തതിനു പിന്നാലെ ദീപകിനെ ജാമ്യത്തിൽ വിട്ടിരുന്നു. കേസിൽ അന്വേഷണം അവസാനിക്കുന്നതുവരെ അസോസിയേഷനുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളിൽനിന്നും ദീപകിനെ മാറ്റി നിർത്തിയതായി എഐഎഫ്എഫ് അറിയിച്ചു.