തോൽവിയിലും തലയുയർത്തി ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്
കൊച്ചി ∙ തോൽവി കനത്തതായിരുന്നു! മഞ്ഞയണിഞ്ഞ ഗാലറികളിൽ കണ്ണീർ പൊടിഞ്ഞ രാവ്. കളിക്കാരൊഴിഞ്ഞ മൈതാനത്തിനു നടുവിലൂടെ അയാൾ ഒറ്റയ്ക്കു നടന്നുവന്നു. ഗാലറികളെ അഭിവാദ്യം ചെയ്തു. ആരാധകക്കൂട്ടം പ്രത്യഭിവാദ്യം ചെയ്തു; ആരവങ്ങളില്ലാതെ. ഇതായിരുന്നു കലൂർ നെഹ്റു സ്റ്റേഡിയത്തിൽ ബുധനാഴ്ചത്തെ ബ്ലാസ്റ്റേഴ്സ്–ഈസ്റ്റ് ബംഗാൾ മത്സരത്തിനു ശേഷമുള്ള കാഴ്ച. ഇവാൻ വുക്കൊമനോവിച് എന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രിയ പരിശീലകൻ ആ മത്സരത്തിനു മുൻപേ ചരിത്രം സൃഷ്ടിച്ചിരുന്നു; ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായി ഒരേ ടീമിനെ തുടർച്ചയായി മൂന്നു വർഷം പ്ലേ ഓഫിൽ എത്തിക്കുകയെന്ന അപൂർവ നേട്ടം.

സെർബിയൻ അവതാരം
സെർബിയയിൽ നിന്ന് ഇവാൻ വരും മുൻപേ ബ്ലാസ്റ്റേഴ്സ് 2 തവണ ഫൈനൽ കളിച്ചിരുന്നു; 2014ലും 2016ലും. ഫലം തോൽവി. 2014 ൽ ഫൈനലിലെത്തിയ ടീം 2015 ൽ ഫിനിഷ് ചെയ്തത് അവസാന സ്ഥാനത്ത്. തൊട്ടടുത്ത വർഷം ഫൈനൽ. തുടർന്നുള്ള വർഷങ്ങളിൽ 6, 9, 7, 10 സ്ഥാനങ്ങളിൽ! ഒട്ടും സ്ഥിരതയില്ലാതെ, കൊടുങ്കാറ്റിലും പേമാരിയിലും പ്രക്ഷുബ്ധമായ കടലിൽ എപ്പോൾ വേണമെങ്കിലും മുങ്ങുമെന്ന ഭീതിയോടെ ആടിയുലയുന്ന കപ്പൽ; അതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സ്ഥിതി. ഇവാനെന്ന കപ്പിത്താൻ അവതരിച്ചതു 2021–22 സീസണിൽ. ആദ്യ സീസണിൽ തന്നെ ഫൈനൽ. നിർഭാഗ്യം പിടികൂടിയ കലാശപ്പോരിൽ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽവി. കഴിഞ്ഞ സീസണിൽ റഫറിയിങ് വില്ലനായപ്പോൾ പ്ലേഓഫ് ബഹിഷ്കരണവും പുറത്താകലും. ഈ സീസണിൽ പ്ലേ ഓഫ്. സൂപ്പർ താരം ലൂണയും ക്വാമെ പെപ്രയും സച്ചിൻ സുരേഷുമെല്ലാം പരുക്കിന്റെ വിളയാട്ടത്തിൽ കളത്തിനു പുറത്തായ സീസണിലാണ് നേട്ടമെന്നതു ചെറിയ കാര്യമല്ല.
പ്രതിബദ്ധതയുടെ ഊർജം
സ്ഥിരം ഒരേ ഫോർമേഷൻ; 4–4–2. എല്ലാവർക്കും ഇവാൻ എന്തു ചെയ്യുമെന്നറിയാം– വിമർശകർ പലതും പറഞ്ഞു. അപ്പോഴും, പേരു കേട്ട പല പരിശീലകർക്കും സാധിക്കാത്തതാണ് അദ്ദേഹം നേടിയെടുക്കുന്നത്. ടീമിനോടും ആരാധകരോടും ഈ നാടിനോടുമുള്ള പ്രതിബദ്ധതയാണ് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നത്. കെ.പി.രാഹുൽ, സച്ചിൻ സുരേഷ്, വിബിൻ മോഹനൻ, മുഹമ്മദ് അയ്മൻ – മുഹമ്മദ് അസ്ഹർ സഹോദരങ്ങൾ, ജീക്സൺ സിങ്, നിഹാൽ സുധീഷ് തുടങ്ങിയ യുവതാരങ്ങളെ കരുതലോടെ വളർത്തിയതാണ് ഇവാന്റെ മറ്റൊരു സംഭാവന. എല്ലാവരോടും സൗഹൃദപൂർവം ഇടപെടുന്ന, ഇന്ത്യൻ ഫുട്ബോളിന്റെ പുരോഗതിക്കായി വാദിക്കുന്ന, ചിലപ്പോഴൊക്കെ പ്രതിഷേധിക്കുന്ന സൗമ്യനായൊരു വിദേശി!
നോർത്ത് ഈസ്റ്റ് എഫ്സിയെ നേരിടാൻ ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെ ഇവാൻ ‘മനോരമ’യോടു സംസാരിക്കാൻ സമയം കണ്ടെത്തി...
തുടർച്ചയായ 3 വർഷവും പ്ലേഓഫിൽ?
ഏറ്റവും പ്രധാനം ക്ലബ്ബിന്റെ വളർച്ചയിൽ ഒരു ചെറിയ പടവെങ്കിലും കയറാൻ സാധിച്ചു എന്നതാണ്. മൂന്നു വർഷം മുൻപു ഞാൻ ചുമതലയേൽക്കുമ്പോൾ പറഞ്ഞിരുന്നതു ടീമിനു മികച്ച അടിത്തറ രൂപപ്പെടുത്തുന്നതിനെക്കുറിച്ചാണ്. അതിൽ നിന്നു മാത്രമേ മത്സര ഫുട്ബോളിൽ വളരാൻ കഴിയൂ. ഇനിയും മെച്ചപ്പെടാൻ ഏറെയുണ്ട്. അതിനാണു ശ്രമം.
പ്ലേഓഫിനായി ഒരുക്കങ്ങൾ?
തീർച്ചയായും ഇല്ല. പ്ലേഓഫിനു വേണ്ടി മാത്രമായി ഒരുക്കങ്ങളില്ല. ഇതുവരെ ചെയ്തിരുന്നതിന്റെ തുടർച്ച മാത്രം. കൂടുതൽ ട്രെയിനിങ് സെഷനുകൾക്കു സമയമില്ല. അത്രയേറെ ജാം പാക്ഡ് ആണു ഫിക്സ്ചർ! എല്ലാം കൊണ്ടും കടുത്ത സീസൺ.
തോൽവിയിലും കൈവിടാതെ ആരാധകർ?
ഞങ്ങൾ ചെയ്യുന്നതെല്ലാം ആത്മാർഥമായാണെന്ന് ആരാധകർക്കറിയാം. പരുക്കുകൾ ഉൾപ്പെടെ ടീം കടന്നു പോകുന്ന വിഷമകരമായ സ്ഥിതിയെക്കുറിച്ചും. പക്ഷേ, അതൊരു ന്യായമായി പറയാൻ ഞാനില്ല. ബ്ലാസ്റ്റേഴ്സിന്റെ ബാഡ്ജ് അണിയുന്നതിൽ ഞാൻ അഭിമാനിക്കുന്നു. കോച്ച് എന്ന നിലയിൽ സാധ്യമായതെല്ലാം ചെയ്യുമെന്നാണ് ആരാധകർക്കു നൽകുന്ന ഉറപ്പ്.