പാരിസ്∙ നിലവിലെ സീസണിന്റെ അവസാനം പിഎസ്ജി ക്ലബ്ബ് വിടുമെന്ന് ഫ്രഞ്ച് താരം കിലിയൻ‍ എംബപെ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലാണ് എംബപെ തന്റെ നിലപാടു വ്യക്തമാക്കിയത്. ഇതോടെ അടുത്ത സീസണിൽ എംബപെ സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിൽ ചേരുമെന്ന് ഏകദേശം ഉറപ്പായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ്∙ നിലവിലെ സീസണിന്റെ അവസാനം പിഎസ്ജി ക്ലബ്ബ് വിടുമെന്ന് ഫ്രഞ്ച് താരം കിലിയൻ‍ എംബപെ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലാണ് എംബപെ തന്റെ നിലപാടു വ്യക്തമാക്കിയത്. ഇതോടെ അടുത്ത സീസണിൽ എംബപെ സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിൽ ചേരുമെന്ന് ഏകദേശം ഉറപ്പായി. ഏതാനും ആഴ്ചകൾക്കുള്ളിൽ പിഎസ്ജിക്കൊപ്പമുള്ള യാത്ര അവസാനിക്കുമെന്നാണ് എംബപെ പ്രതികരിച്ചത്.

‘കൃത്യസമയത്ത് നിങ്ങളോടു കാര്യങ്ങൾ പറയുമെന്നു ഞാൻ ഉറപ്പു നൽകിയിരുന്നു. പിഎസ്ജി ക്ലബ്ബിൽ എന്റെ അവസാന വർഷമാണിത്. ഞാൻ കരാർ നീട്ടാൻ താൽപര്യപ്പെടുന്നില്ല. കുറച്ച് ആഴ്ചകൾക്കുള്ളിൽ ക്ലബ്ബിനൊപ്പമുള്ള യാത്ര അവസാനിപ്പിക്കും.’’– എംബപെ പറഞ്ഞു. സ്പാനിഷ് ക്ലബ്ബുമായി എംബപെ നേരത്തേ തന്നെ ധാരണയിലെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ADVERTISEMENT

പിഎസ്ജിയുമായി ഈ ജൂൺ വരെയാണ് എംബപെയ്ക്കു കരാറുള്ളത്. ഫ്രാൻ‌സിന്റെ യുവതാരത്തെ സ്പാനിഷ് ലീഗിൽ കളിപ്പിക്കാന്‍ കഴിഞ്ഞ കുറച്ചു സീസണുകളിലായി റയൽ മഡ്രിഡ് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ താരം പിഎസ്ജി വിടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ക്ലബ്ബ് വിടാനുള്ള നീക്കങ്ങളെ തുടർന്ന് എംബപെയും ടീം മാനേജ്മെന്റും തമ്മിൽ പ്രശ്നങ്ങളുണ്ടായി. തുടർന്ന് താരത്തിന് വീണ്ടും കരാർ നൽകി ക്ലബ്ബിൽ തന്നെ പിടിച്ചുനിർത്തുകയായിരുന്നു. യുവേഫ ചാംപ്യൻസ്  ലീഗ് സെമി ഫൈനൽ കളിച്ച പിഎസ്ജി ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനോടു തോറ്റു പുറത്തായിരുന്നു. അതിനു പിന്നാലെയാണ് ക്ലബ്ബ് വിടുമെന്ന് സൂപ്പർ താരം പ്രഖ്യാപിച്ചത്.

English Summary:

Kylian Mbappe set to leave PSG