കൊമറോൺ ടുർസനോവ് സ്വന്തം നാട്ടിലേക്ക്, നൗഫൽ മുംബൈ സിറ്റി എഫ്സിയിലേക്ക്
കോഴിക്കോട്∙ ഐ ലീഗിൽ ഗോകുലത്തിന്റെ കരുത്തായിരുന്ന കൊമറോൺ ടുർസനോവും മലയാളി താരം പി.എൻ.നൗഫലും ക്ലബ് വിട്ടു. ഐ ലീഗിലെ ടോപ് സ്കോററായ അലക്സ് സാഞ്ചസ് ക്ലബ് വിട്ടതിനുപിറകെയാണ് ടീമിനുവേണ്ടി ഏറ്റവുമധികം ഗോൾ നേടിയ രണ്ടാമത്തെ താരങ്ങളായ കൊമറോണും മികച്ച ഫോമിലുള്ള പി.എൻ.നൗഫലും

കോഴിക്കോട്∙ ഐ ലീഗിൽ ഗോകുലത്തിന്റെ കരുത്തായിരുന്ന കൊമറോൺ ടുർസനോവും മലയാളി താരം പി.എൻ.നൗഫലും ക്ലബ് വിട്ടു. ഐ ലീഗിലെ ടോപ് സ്കോററായ അലക്സ് സാഞ്ചസ് ക്ലബ് വിട്ടതിനുപിറകെയാണ് ടീമിനുവേണ്ടി ഏറ്റവുമധികം ഗോൾ നേടിയ രണ്ടാമത്തെ താരങ്ങളായ കൊമറോണും മികച്ച ഫോമിലുള്ള പി.എൻ.നൗഫലും പോകുന്നത്. ഐ ലീഗിൽനിന്ന് ഐഎസ്എല്ലിലേക്കാണ് നൗഫലിന്റെ യാത്ര.
താജിക്കിസ്ഥാന്റെ ദേശീയ ടീമിലെ ഫോർവേഡായ കൊമറോൺ ടുർസനോവ് കഴിഞ്ഞ വർഷമാണ് ഗോകുലത്തിലെത്തിയത്. ക്ലബ്ബുമായുള്ള കരാർ കാലാവധി പൂർത്തിയായി. എങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്കു മടങ്ങേണ്ടതിനാലാണ് കൊമറോൺ ക്ലബ്ബിൽ തുടരാത്തത്. ഈ സീസണിൽ ഗോകുലത്തിന്റെ ഫോർവേഡായി 19 കളികളിലിറങ്ങിയ കൊമറോൺ ടുർസനോവ് 5 ഗോളുകളാണ് നേടിയത്. രാജ്യാന്തരതലത്തിൽ 195 മത്സരങ്ങളിൽനിന്നായി 74 ഗോളുകൾ നേടിയിട്ടുണ്ട്.
ഐഎസ്എൽ ചാംപ്യൻമാരായ മുംബൈ എഫ്സിയിലേക്കാണ് പി.എൻ.നൗഫൽ കൂടുമാറുന്നത്. ഐ ലീഗിൽ ഗോകുലത്തിന്റെ കണ്ടെത്തലായ നൗഫൽ കോഴിക്കോട് മുക്കത്തിനടുത്ത് തിരുവമ്പാടി സ്വദേശിയാണ്. സന്തോഷ് ട്രോഫി താരം കൂടിയായ നൗഫൽ ഐ ലീഗിൽ ഈ സീസണിൽ അഞ്ചുഗോളുകളാണ് നേടിയത്.