വിലക്കു വന്നപ്പോൾ ഗാലറിയിലിരുന്ന് നിർദേശങ്ങൾ നൽകി, മോഹൻ ബഗാനെ ചാംപ്യൻമാരാക്കിയ ചാത്തുണ്ണി
കളിക്കാരനായും പരിശീലകനായും നാലു പതിറ്റാണ്ടോളം ഇന്ത്യൻ ഫുട്ബോൾ ലോകത്തുനിറഞ്ഞു നിന്ന ടി.കെ. ചാത്തുണ്ണിക്ക് വിട. ഐ.എം. വിജയൻ മുതൽ ബ്രൂണോ കുട്ടീഞോ വരെയുള്ള താരങ്ങൾ ഇന്ത്യൻ ഫുട്ബോളിലെ സൂപ്പർ താരങ്ങളായി മാറിയതിൽ ടി.കെ. ചാത്തുണ്ണിയുടെ പരിശീലന തന്ത്രങ്ങൾ

കളിക്കാരനായും പരിശീലകനായും നാലു പതിറ്റാണ്ടോളം ഇന്ത്യൻ ഫുട്ബോൾ ലോകത്തുനിറഞ്ഞു നിന്ന ടി.കെ. ചാത്തുണ്ണിക്ക് വിട. ഐ.എം. വിജയൻ മുതൽ ബ്രൂണോ കുട്ടീഞോ വരെയുള്ള താരങ്ങൾ ഇന്ത്യൻ ഫുട്ബോളിലെ സൂപ്പർ താരങ്ങളായി മാറിയതിൽ ടി.കെ. ചാത്തുണ്ണിയുടെ പരിശീലന തന്ത്രങ്ങൾ കൂടി ഭാഗമാണ്. ഗാലറിയിലിരുന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞ് ടീമിനെ കളിപ്പിക്കുകയും നാഷനൽ ഫുട്ബോൾ ലീഗിൽ ചാംപ്യന്മാരാക്കുകയും ചെയ്തൊരു ചരിത്രം കൂടി ചാത്തുണ്ണിയുടെ ഫുട്ബോൾ കരിയറിന്റെ ഭാഗമാണ്. 1998 കാലത്ത് മോഹൻ ബഗാനെ ചാത്തുണ്ണി പരിശീലിപ്പിക്കുന്ന കാലത്താണ് ഇത്.
സംഭവത്തെക്കുറിച്ച് ഒരിക്കൽ ചാത്തുണ്ണി തന്നെ മനസ്സു തുറന്നത് ഇങ്ങനെയാണ്– ‘‘1997ൽ ഗോവ സാൽഗോക്കറിന്റെ പരിശീലകനായിരുന്നു ഞാൻ. അക്കൊല്ലം സാൽഗോക്കർ ഫെഡറേഷൻ കപ്പ് നേടുകയും ചെയ്തു. കിരീട നേട്ടത്തിനു ശേഷം മകളുടെ കല്യാണ ആവശ്യങ്ങൾക്കായി ഞാൻ നാട്ടിലേക്കു തിരിച്ചു. ഈ സമയത്തൊക്കെ മോഹൻ ബഗാൻ ടീമിനെ പരിശീലിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ക്ലബ് ഭാരവാഹികൾ വിളിച്ചുകൊണ്ടിരിക്കുകയാണ്. മനസ്സുകൊണ്ട് മോഹൻ ബഗാനിലേക്കു പോകാൻ എനിക്കും ഇഷ്ടമായിരുന്നു. പക്ഷേ, വീട്ടുകാർക്കു താൽപര്യമില്ല.
കാരണം ഫുട്ബോൾ കളിയുണ്ടെങ്കിൽ ഒരടിയും ഒപ്പമുണ്ടാകും എന്നതാണ് അന്നു കൊൽക്കത്തയിലെ സ്ഥിതി. അത്ര കടുത്ത ഫുട്ബോൾ ആരാധനയും വാശിയുമാണ്. ഒടുവിൽ ഞാൻ ഭാര്യയോടു പറഞ്ഞു. മകളുടെ കല്യാണം വരെ നോക്കാം. കല്യാണത്തിന് സാൽഗോക്കറിന്റെ ഔദ്യോഗിക പ്രതിനിധികൾ ആരെങ്കിലും വരികയാണെങ്കിൽ സാൽഗോക്കറിൽ തുടരും. ഇല്ലെങ്കിൽ മോഹൻ ബഗാനിലേക്കു പോകും. ആരും വന്നില്ല. ഞാൻ മോഹൻ ബഗാനിൽ ചേർന്നു. സാൽഗോക്കറുമായുള്ള കരാർ പ്രകാരം കുറച്ചു മാസങ്ങൾ കൂടി ബാക്കിയുള്ളപ്പോഴാണ് ഞാൻ മോഹൻ ബഗാനിലേക്കു പോകുന്നത്. അവർ കേസുകൊടുത്തു.
നാഷനൽ ഫുട്ബോൾ ലീഗ് (1997–98) ചാംപ്യൻഷിപ്പിൽ കുറച്ചു മത്സരങ്ങളിൽ ഇതുകാരണം എനിക്കു വിലക്കു വന്നു. ടീമിനൊപ്പം ബെഞ്ചിലിരിക്കാനാകില്ല. മത്സരം നടക്കുമ്പോൾ ഞാൻ ഗാലറിയിൽ നിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞ് ടീമിനെ കളിപ്പിക്കും. എനിക്കു കാവലിന് മോഹൻ ബഗാന്റെ കടുത്ത ആരാധകരുമുണ്ടാകും ചുറ്റും.
മൈതാനത്ത് കളിക്കുന്ന താരങ്ങളുടെ ഒരു കണ്ണ് എല്ലായ്പ്പോഴും ഗാലറിയിൽ ഞാൻ നിൽക്കുന്ന ഭാഗത്തേക്കായിരിക്കും. ഞാനെന്താണ് പറയുന്നത്, കൈകൊണ്ടുള്ള ചലനങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് എന്നെല്ലാം അവർക്കറിയാം. കുറച്ചു മത്സരങ്ങൾക്കു ശേഷം മോഹൻബാഗാനും സാൽഗോക്കറും തമ്മിൽ രമ്യതയിലെത്തുകയും എന്റെ വിലക്കു പിൻവലിക്കുകയും ചെയ്തു. പിന്നീടാണ് എനിക്കു ടീമിനൊപ്പം മൈതാനത്തേക്കു പ്രവേശിക്കാനായത്. ആദ്യ മത്സരത്തിൽ എയർ ഇന്ത്യയോടു തോൽവി വഴങ്ങേണ്ടി വന്നെങ്കിലും നാഷനൽ ഫുട്ബോൾ ലീഗ് ചാംപ്യന്മാരായാണ് മോഹൻ ബഗാൻ ടൂർണമെന്റ് അവസാനിപ്പിക്കുന്നത്. മോഹൻ ബഗാന്റെ ആദ്യ നാഷനൽ ഫുട്ബോൾ ലീഗ് കിരീടം കൂടിയായിരുന്നു അത്.’’