ക്ലബ് മത്സരങ്ങളിൽ നിന്ന് ഇടവേളയെടുത്തു സൂപ്പർ താരങ്ങൾ ഇനി ദേശീയ ടീമുകളുടെ ജഴ്സിയിലേക്ക്. യൂറോപ്യൻ രാജ്യങ്ങളുടെ പന്തുകളിപ്പോരാട്ടമായ യൂറോ കപ്പിന് ഇന്ന് ജർമനിയിൽ കിക്കോഫ്. ഇന്ത്യൻ സമയം രാത്രി 12.30ന് ആതിഥേയരായ ജർമനിയും സ്കോട്‌ലൻഡും തമ്മിലാണ് ഉദ്ഘാടന മത്സരം. എ ഗ്രൂപ്പിലെ ആദ്യ മത്സരത്തിനു വേദി മ്യൂണിക്കിലെ അലിയാൻസ് അരീന സ്റ്റേഡിയം. സോണി സ്പോർ‍ട്സ് ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം കാണാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ലബ് മത്സരങ്ങളിൽ നിന്ന് ഇടവേളയെടുത്തു സൂപ്പർ താരങ്ങൾ ഇനി ദേശീയ ടീമുകളുടെ ജഴ്സിയിലേക്ക്. യൂറോപ്യൻ രാജ്യങ്ങളുടെ പന്തുകളിപ്പോരാട്ടമായ യൂറോ കപ്പിന് ഇന്ന് ജർമനിയിൽ കിക്കോഫ്. ഇന്ത്യൻ സമയം രാത്രി 12.30ന് ആതിഥേയരായ ജർമനിയും സ്കോട്‌ലൻഡും തമ്മിലാണ് ഉദ്ഘാടന മത്സരം. എ ഗ്രൂപ്പിലെ ആദ്യ മത്സരത്തിനു വേദി മ്യൂണിക്കിലെ അലിയാൻസ് അരീന സ്റ്റേഡിയം. സോണി സ്പോർ‍ട്സ് ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം കാണാം. ജർമനിയിലെ 10 നഗരങ്ങളിലായുള്ള 10 സ്റ്റേഡിയങ്ങളാണ് യൂറോ കപ്പിന്റെ 17–ാം പതിപ്പിനു വേദിയാകുന്നത്. ഫൈനൽ ജൂലൈ 14ന് ബെർലിനിലെ ഒളിംപിക് സ്റ്റേഡിയത്തിൽ. 

‘ഫുട്‌ബോളിനാൽ ഒരുമിക്കാം, യൂറോപ്പിന്റെ ഹൃദയഭാഗത്ത് ഒരുമിക്കാം’ എന്നതാണ് 2024 യൂറോ കപ്പിന്റെ പ്രചാരണ വാക്യം. ‌ടൂർണമെന്റിൽ പങ്കെടുക്കുന്ന 24 രാജ്യങ്ങളുടെ പതാകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണു ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. 

ADVERTISEMENT

‘ലവ് ഓഫ് ഫുട്ബോൾ’ എന്ന അർഥമുള്ള ‘ഫുസ്ബല്ലിബെ’ എന്ന പന്താണ് യൂറോ ചാംപ്യൻഷിപ്പിൽ ഉപയോഗിക്കുക. അഡിഡാസാണു നിർമാതാക്കൾ. അഡിഡാസിന്റെ തന്നെ കണക്ടഡ് ബോൾ എന്ന സാങ്കേതിക വിദ്യയാണ് പന്തിൽ ഉപയോഗിച്ചിരിക്കുന്നത്. കൃത്യതയുള്ള തീരുമാനങ്ങൾ വേഗത്തിലെ‌ടുക്കാൻ റഫറിമാരെ സഹായിക്കുന്നതാണ് ഇത്. ആൽബർട്ട് എന്ന ടെഡി ബെയർ ആണു യൂറോ 2024ന്റെ ഭാഗ്യചിഹ്നം.

English Summary:

Germany Vs Scotland opening game at Euro 2024