ബ്രസീലിന്റെ മത്സരങ്ങൾ കാണില്ലെന്ന് റൊണാൾഡീഞ്ഞോ; ടിക്കറ്റ് അന്വേഷിച്ച് നടപ്പുണ്ടെന്ന് റാഫീഞ്ഞയുടെ മറുപടി
സാവോപോള∙ കോപ്പ അമേരിക്ക ഫുട്ബോളിൽ ബ്രസീലിന്റെ മത്സരങ്ങൾ കാണില്ലെന്ന റൊണാൾഡീഞ്ഞോയുടെ നിലപാടിനു മറുപടിയുമായി വിങ്ങർ റാഫീഞ്ഞ. ബ്രസീലിന്റെ മത്സരങ്ങൾ കാണുന്നതിനായി ടിക്കറ്റിനു വേണ്ടി റൊണാൾഡീഞ്ഞോ, വിനീഷ്യസ് ജൂനിയറിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നാണ് റാഫീഞ്ഞയുടെ വെളിപ്പെടുത്തൽ.

സാവോപോള∙ കോപ്പ അമേരിക്ക ഫുട്ബോളിൽ ബ്രസീലിന്റെ മത്സരങ്ങൾ കാണില്ലെന്ന റൊണാൾഡീഞ്ഞോയുടെ നിലപാടിനു മറുപടിയുമായി വിങ്ങർ റാഫീഞ്ഞ. ബ്രസീലിന്റെ മത്സരങ്ങൾ കാണുന്നതിനായി ടിക്കറ്റിനു വേണ്ടി റൊണാൾഡീഞ്ഞോ, വിനീഷ്യസ് ജൂനിയറിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നാണ് റാഫീഞ്ഞയുടെ വെളിപ്പെടുത്തൽ. വിനീഷ്യസ് തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നും റാഫീഞ്ഞ വ്യക്തമാക്കി.
റൊണാൾഡീഞ്ഞോയെപ്പോലെ ഒരു താരം ഇങ്ങനെയൊക്കെ പറയുന്നതു തന്നെ അദ്ഭുതപ്പെടുത്തിയെന്നും റാഫിഞ്ഞ ഒരു രാജ്യാന്തര മാധ്യമത്തോടു പ്രതികരിച്ചു. ‘‘റൊണാള്‍ഡീഞ്ഞോയെ ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ട്. പക്ഷേ ഇപ്പോഴത്തെ ടീം പുതിയൊരു തലമുറയാണ്. ഞങ്ങൾക്കു പ്രോത്സാഹനമാണു വേണ്ടത്, അല്ലാതെ നെഗറ്റിവിറ്റിയല്ല. ബ്രസീലിന്റെ സുവർണകാലഘട്ടം തിരികെയെത്തിക്കാനാണു ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നത്. എന്നെക്കാളും നന്നായി അദ്ദേഹത്തിനു കാര്യങ്ങൾ അറിയാം. നിങ്ങള്‍ ഇങ്ങനെ പറയരുതായിരുന്നു. ബ്രസീല്‍ ടീമിെല താരങ്ങളെല്ലാം അദ്ദേഹത്തെ മാതൃകയാക്കുന്നവരാണ്. പക്ഷേ റൊണാൾഡീഞ്ഞോയുടെ വാക്കുകളെ അംഗീകരിക്കാനില്ല. ബ്രസീൽ താരങ്ങൾക്കെല്ലാം കോപ്പ അമേരിക്ക കളിക്കാനുള്ള പ്രതിഭയുണ്ട്.’’– റാഫീഞ്ഞ പ്രതികരിച്ചു.
ഇപ്പോഴത്തെ ബ്രസീൽ ടീം മത്സരങ്ങൾ ജയിക്കാനായി കഠിനാധ്വാനം ചെയ്യുന്നില്ലെന്നും, ടീമിന്റെ കളി കാണാൻ പോകില്ലെന്നുമായിരുന്നു റൊണാൾഡീഞ്ഞോയുടെ പ്രതികരണം. ‘‘ഞാൻ അവരുടെ കളി കാണാന്‍ പോകില്ല, ബ്രസീൽ നന്നായി കളിക്കണം. ബ്രസീൽ ടീമിൽ കാര്യങ്ങൾ നേരെയല്ല നടക്കുന്നത്. ഈ ടീമിന് എല്ലാം നഷ്ടമായ അവസ്ഥയാണുള്ളത്.’’– ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ റൊണാൾഡീഞ്ഞോ പറഞ്ഞു. ജൂൺ 24ന് കോസ്റ്ററിക്കയ്ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം.