പുറത്താക്കി; പിന്നാലെ സ്റ്റിമാച്ചിന്റെ ഭീഷണി
ലോകകപ്പ് ഫുട്ബോൾ ഏഷ്യൻ യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ പുരുഷ ടീം രണ്ടാം റൗണ്ടിൽ പുറത്തായതോടെ മുഖ്യപരിശീലകൻ ഇഗോർ സ്റ്റിമാച്ചിനെ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പുറത്താക്കി. പിന്നാലെ നഷ്ടപരിഹാരത്തുക 10 ദിവസത്തിനകം നൽകിയില്ലെങ്കിൽ താൻ ഫിഫ ട്രിബ്യൂണലിനെ സമീപിക്കുമെന്ന ഭീഷണിയുമായി സ്റ്റിമാച്ച് രംഗത്തെത്തി.

ന്യൂഡൽഹി ∙ ലോകകപ്പ് ഫുട്ബോൾ ഏഷ്യൻ യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ പുരുഷ ടീം രണ്ടാം റൗണ്ടിൽ പുറത്തായതോടെ മുഖ്യപരിശീലകൻ ഇഗോർ സ്റ്റിമാച്ചിനെ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പുറത്താക്കി. പിന്നാലെ നഷ്ടപരിഹാരത്തുക 10 ദിവസത്തിനകം നൽകിയില്ലെങ്കിൽ താൻ ഫിഫ ട്രിബ്യൂണലിനെ സമീപിക്കുമെന്ന ഭീഷണിയുമായി സ്റ്റിമാച്ച് രംഗത്തെത്തി. കരാർ കാലാവധി തീരുംമുൻപ് പുറത്താക്കിയതിനാൽ നഷ്ടപരിഹാരമായി മൂന്നു കോടിയോളം രൂപയാണ് എഐഎഫ്എഫ് സ്റ്റിമാച്ചിനു നൽകേണ്ടി വരിക. ഫെഡറേഷന്റെ പല നടപടികളും തനിക്ക് ആരോഗ്യപ്രശ്നങ്ങൾ വരെ സൃഷ്ടിച്ചതായി അൻപത്തിയാറുകാരൻ സ്റ്റിമാച്ച് പറഞ്ഞു.
2019ൽ ഇന്ത്യൻ കോച്ചായി നിയമിതനായ ക്രൊയേഷ്യക്കാരൻ സ്റ്റിമാച്ചിനു കഴിഞ്ഞ ഒക്ടോബറിലാണ് 2026 വരെ കരാർ നീട്ടി നൽകിയത്. എന്നാൽ, ഖത്തറിനെതിരെ തോറ്റ് ഇന്ത്യൻ ടീം ലോകകപ്പ് യോഗ്യത റൗണ്ടിൽനിന്നു പുറത്തായതോടെയാണ് സ്റ്റിമാച്ചിനെ പുറത്താക്കാൻ തീരുമാനിച്ചത്. 53 മത്സരങ്ങളിൽ കോച്ചായിരുന്ന സ്റ്റിമാച്ചിനു കീഴിൽ ഇന്ത്യ 19 മത്സരങ്ങൾ വിജയിച്ചു, 14 സമനിലകളും 20 തോൽവികളുമുണ്ടായി. സ്റ്റിമാച്ചിനു കീഴിൽ 2 സാഫ് ചാംപ്യൻഷിപ്പുകൾ ഉൾപ്പെടെ 4 ട്രോഫികളും ഇന്ത്യ നേടി.