അവസാന മിനിറ്റിൽ ഗോൾ മടക്കി സെർബിയ, യൂറോകപ്പിൽ സ്ലൊവേനിയയ്ക്ക് വീണ്ടും സമനില
മ്യൂണിക്ക്∙ യൂറോകപ്പിലെ സ്‍ലൊവേനിയ– സെർബിയ പോരാട്ടം സമനിലയിൽ അവസാനിച്ചു. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും. 69–ാം മിനിറ്റിൽ സാൻ കര്‍നിച്ചിച്ചിലൂടെ സ്‍ലൊവേനിയ

മ്യൂണിക്ക്∙ യൂറോകപ്പിലെ സ്‍ലൊവേനിയ– സെർബിയ പോരാട്ടം സമനിലയിൽ അവസാനിച്ചു. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും. 69–ാം മിനിറ്റിൽ സാൻ കര്‍നിച്ചിച്ചിലൂടെ സ്‍ലൊവേനിയ ലീഡെടുത്തു. എന്നാൽ മത്സരത്തിന്റെ അധിക സമയത്ത് (95) ലൂക്ക ജോവിച്ചിലൂടെ സെർബിയ ഗോൾ മടക്കുകയായിരുന്നു.
പന്തടക്കത്തിലും പാസുകളിലും മുന്നിലായിരുന്ന സെർബിയ, അവസാന മിനിറ്റിലെ സമനില ഗോളോടെ സ്‍ലൊവേനിയയുടെ വിജയ പ്രതീക്ഷകൾ തല്ലിക്കെടുത്തി. യൂറോ കപ്പിൽ സ്‍ലൊവേനിയയുടെ രണ്ടാം സമനിലയാണിത്. ആദ്യ മത്സരത്തിൽ ഡെൻമാർക്കിനെയും സ്‍ലൊവേനിയ സമനിലയിൽ പിടിച്ചിരുന്നു. ജൂൺ 26ന് നടക്കുന്ന മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടാണ് സ്‍ലൊവേനിയയുടെ എതിരാളികൾ.
രണ്ടാം മത്സരവും സമനിലയായതോടെ സി ഗ്രൂപ്പില്‍ രണ്ടു പോയിന്റുമായി ടീം രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടാണ് ഒന്നാമത്. അവസാന സ്ഥാനത്തുള്ള സെർബിയ ഡെൻമാർക്കിനെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നേരിടും. ആദ്യ മത്സരത്തിൽ സെർബിയ ഇംഗ്ലണ്ടിനോടു തോറ്റിരുന്നു.