കോപ്പയിൽ വിജയത്തോടെ തുടങ്ങി മെസിപ്പട; കാനഡയെ 2 ഗോളിന് കീഴടക്കി
അറ്റ്‌ലാന്റ (യുഎസ്) ∙ വിജയത്തോടെ കോപ്പ അമേരിക്കയില്‍ വരവറിയിച്ച് നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീന. കാനഡയെ 2 ഗോളുകള്‍ക്കു തകർത്താണു കോപ്പയുടെ ഉദ്ഘാടന മത്സരം അര്‍ജന്റീന സ്വന്തമാക്കിയത്. ജൂലിയന്‍ അല്‍വാരസും ലൗത്താറോ മാര്‍ട്ടിനസുമാണ് അർജന്റീനയ്ക്കായി ഗോളടിച്ചത്. ആദ്യ കോപ്പ ടൂര്‍ണമെന്റാണെങ്കിലും അർജന്റീനയ്ക്കു മുന്നിൽ കാനഡ കടുത്ത വെല്ലുവിളി തീർത്തു.

അറ്റ്‌ലാന്റ (യുഎസ്) ∙ വിജയത്തോടെ കോപ്പ അമേരിക്കയില്‍ വരവറിയിച്ച് നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീന. കാനഡയെ 2 ഗോളുകള്‍ക്കു തകർത്താണു കോപ്പയുടെ ഉദ്ഘാടന മത്സരം അര്‍ജന്റീന സ്വന്തമാക്കിയത്. ജൂലിയന്‍ അല്‍വാരസും ലൗത്താറോ മാര്‍ട്ടിനസുമാണ് അർജന്റീനയ്ക്കായി ഗോളടിച്ചത്. ആദ്യ കോപ്പ ടൂര്‍ണമെന്റാണെങ്കിലും അർജന്റീനയ്ക്കു മുന്നിൽ കാനഡ കടുത്ത വെല്ലുവിളി തീർത്തു. പന്തടക്കത്തിലും ആക്രമണത്തിലും പലപ്പോഴും മുന്നിട്ടുനിന്ന കാനഡയുടെ ഗോൾ പോസ്റ്റിലേക്ക് ആദ്യ ഗോൾ തൊടുക്കാൻ അർജന്റീനയ്ക്കു രണ്ടാം പകുതി വരെ കാക്കേണ്ടി വന്നു.
9-ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്കു മുന്നിലെത്താനുള്ള അവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. ലയണൽ മെസ്സിയും ഡി മരിയയും വലതുവിങ്ങില്‍നിന്നു മുന്നേറ്റങ്ങള്‍ നടത്തിയതും പാഴായി. ആദ്യ പകുതിയുടെ ഇൻജുറി ടൈമില്‍ അവസരം നഷ്ടപ്പെടുത്തിയ ജൂലിയന്‍ അല്‍വാരസ്, രണ്ടാം പകുതിയുടെ തുടക്കത്തില്‍ 49-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. 65-ാം മിനിറ്റിലും 79-ാം മിനിറ്റിലും മെസ്സി നല്ല അവസരങ്ങൾ നഷ്ടപ്പെടുത്തി. 88-ാം മിനിറ്റില്‍ മെസ്സിയുടെ അസിസ്റ്റില്‍ മാര്‍ട്ടിനസ് വലകുലുക്കി. ഏകപക്ഷീയമായി ലോകചാംപ്യന്മാർക്കു വിജയം.