യൂറോയിൽ സ്കോട്‍ലൻഡ് ഗോൾകീപ്പർ അംഗുസ് ഗണ്ണുമായി കൂട്ടിയി‌ടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ ഹംഗറി സ്ട്രൈക്കർ ബർനബാസ് വർഗയുട‌െ നില മെച്ചപ്പെട്ടു. എന്നാൽ താടിയെല്ലിനു ഗുരുതരമായി പരുക്കേറ്റതിനാൽ ശസ്ത്രക്രിയയ്ക്കു വിധേയനാകുന്ന വർഗ യൂറോയിൽ ഇനി ടീമിനൊപ്പമുണ്ടാവില്ലെന്ന് ഹംഗറി കോച്ച് മാർക്കോ റോസി അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റുട്ഗർ‌ട്ട് ∙ യൂറോയിൽ സ്കോട്‍ലൻഡ് ഗോൾകീപ്പർ അംഗുസ് ഗണ്ണുമായി കൂട്ടിയി‌ടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ ഹംഗറി സ്ട്രൈക്കർ ബർനബാസ് വർഗയുട‌െ നില മെച്ചപ്പെട്ടു. എന്നാൽ താടിയെല്ലിനു ഗുരുതരമായി പരുക്കേറ്റതിനാൽ ശസ്ത്രക്രിയയ്ക്കു വിധേയനാകുന്ന വർഗ യൂറോയിൽ ഇനി ടീമിനൊപ്പമുണ്ടാവില്ലെന്ന് ഹംഗറി കോച്ച് മാർക്കോ റോസി അറിയിച്ചു. സ്റ്റുട്ഗർട്ടിലെ ആശുപത്രിയിലാണ് ഇരുപത്തൊൻപതുകാരനായ താരം ഇപ്പോൾ. കഴിഞ്ഞ യൂറോയിൽ ഫിൻലൻഡിനെതിരെ മത്സരത്തിനിടെ ഹൃദയാഘാതം വന്ന് ഡെൻമാർക്ക് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സൺ വീണതിനു സമാനമായ ദൃശ്യങ്ങളാണ് ഹംഗറി–സ്കോട്‍ലൻഡ് മത്സരത്തിന്റെ 71–ാം മിനിറ്റിലും സംഭവിച്ചത്. ഒരു ഫ്രീകിക്ക് ഹെഡ് ചെയ്യാനായി ഉയർന്നു ചാ‌ടിയ വർഗ കൂട്ടപ്പൊരിച്ചിലിനിട‌െ താഴെ വീഴുകയായിരുന്നു. 

  ബോധം നഷ്ട‌മായ വർഗയെ ഷീറ്റുകൾ കൊണ്ടു മറച്ചു പിടിച്ച് പ്രഥമശുശ്രൂഷ നൽകിയതിനു ശേഷം സ്ട്രെച്ചറിൽ പുറത്തേക്കു കൊണ്ട‌ു പോയി. ഇൻജറി ടൈമിലെ ഗോളിൽ മത്സരം ജയിച്ചതിനു ശേഷം വർഗയുടെ ജഴ്സി ഉയർത്തിപ്പിട‌ിച്ച് അണിനിരന്നതിനു ശേഷമാണ് ഹംഗറി ടീം മൈതാനം വിട്ടത്.

English Summary:

Hungary Footballer Barnabas Varga Suffers Life-Threatening Injury On Field