അടിക്കാതെ പോയ ആ ഗോളുകൾ; ഒരു ക്രൊയേഷ്യൻ വിലാപം!
യൂറോ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇറ്റലിയോടു സമനില വഴങ്ങി ക്രൊയേഷ്യ പ്രീക്വാർട്ടർ കാണാതെ പുറത്തായപ്പോൾ ക്യാപ്റ്റൻ ലൂക്കാ മോഡ്രിച്ച് മുഖം പൊത്തി നിന്നു. കണ്ണീരിന്റെ വക്കിൽ ഈ വെറ്ററൻ താരം ആലോചിച്ചിട്ടുണ്ടാവുക ഒട്ടേറെ അവസരങ്ങളും ഉറച്ച ഷോട്ടുകളുമുണ്ടായിട്ടും വിജയഗോൾ വീഴാതെ എല്ലാം അവസാനിച്ചല്ലോ എന്നാകും. സത്യമാണ്. ഈ യൂറോ കപ്പിൽ മറ്റു ടീമുകളെക്കാൾ ഗോൾ സാധ്യതയുള്ള ഷോട്ടുകൾ പായിച്ചതു ക്രൊയേഷ്യയാണ്.

യൂറോ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇറ്റലിയോടു സമനില വഴങ്ങി ക്രൊയേഷ്യ പ്രീക്വാർട്ടർ കാണാതെ പുറത്തായപ്പോൾ ക്യാപ്റ്റൻ ലൂക്കാ മോഡ്രിച്ച് മുഖം പൊത്തി നിന്നു. കണ്ണീരിന്റെ വക്കിൽ ഈ വെറ്ററൻ താരം ആലോചിച്ചിട്ടുണ്ടാവുക ഒട്ടേറെ അവസരങ്ങളും ഉറച്ച ഷോട്ടുകളുമുണ്ടായിട്ടും വിജയഗോൾ വീഴാതെ എല്ലാം അവസാനിച്ചല്ലോ എന്നാകും. സത്യമാണ്. ഈ യൂറോ കപ്പിൽ മറ്റു ടീമുകളെക്കാൾ ഗോൾ സാധ്യതയുള്ള ഷോട്ടുകൾ പായിച്ചതു ക്രൊയേഷ്യയാണ്. ഫുട്ബോളിന്റെ ഡേറ്റ സയൻസ് ഭാഷയിൽ പറഞ്ഞാൽ ‘എക്സ്പെക്റ്റഡ് ഗോൾസ്’ അഥവാ എക്സ്ജി (xG). യൂറോയിലെ 3 ഗ്രൂപ്പ് മത്സരങ്ങളിൽ നിന്നുമായി ക്രൊയേഷ്യയുടെ എക്സ്ജി മൂല്യം 6.55 ആണ്. മറ്റ് 23 ടീമുകളെക്കാൾ കൂടുതൽ. എന്നിട്ടും ക്രൊയേഷ്യ പുറത്തായി. ഇംഗ്ലണ്ടിന്റെ എക്സ്ജി മൂല്യം വെറും 2.19 ആണ്. എന്നിട്ടും സി ഗ്രൂപ്പ് ചാംപ്യന്മാരായി ഇംഗ്ലണ്ട് പ്രീക്വാർട്ടറിലെത്തി. കാരണം ഗോൾ സാധ്യതയുള്ള ഷോട്ടുകൾ മാത്രം പോരാ; ഗോൾ തന്നെ വേണമല്ലല്ലോ കളി ജയിക്കാൻ!
എക്സ്ജി എന്നാൽ
പ്രതീക്ഷിച്ച ഗോളുകൾ എന്നാണു എക്സ്ജി കൊണ്ട് അർഥമാക്കുന്നത്. കൃത്യമായി നേടേണ്ടിയിരുന്ന ഗോളുകളുടെ എണ്ണമല്ല ഇത്. മറിച്ച് കളിയിൽ ഒരു ടീമിന്റെ ഗോളാക്രമണത്തിന്റെ മൂല്യമാണ്. ടീമിന്റെ എക്സ്ജി മൂല്യം കൂടുതലായിരുന്നു എന്നുവച്ചാൽ ആ ടീം ഗോൾസാധ്യതയുള്ള ഒട്ടേറെ ഷോട്ടുകൾ ഒരുക്കിയെന്നാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരു ടീം ഗോളിനായി നടത്തുന്ന ആക്രമണത്തിന്റെ അളവാണ് എക്സ്ജി. എന്നാൽ ഇതിൽ എത്ര ഗോളാക്കി എന്നതു തന്നെയാണു ജയവും ടീമിന്റെ മികവും നിർണയിക്കുന്നത്.
ഒരു ടീം തൊടുത്ത ഷോട്ടുകൾ അടിസ്ഥാനമാക്കിയാണ് എക്സ്ജി കണക്കാക്കുന്നത്. ഓരോ ഷോട്ടിനും എക്സ്ജി മൂല്യമുണ്ട്. ഷോട്ട് ഗോളാകാനുള്ള സാധ്യതയനുസരിച്ചാണ് ഇതു നിർണയിച്ചിരിക്കുന്നത്. മാനദണ്ഡങ്ങളിൽ ചിലത് ഇവയാണ്: 1) ഗോളിലേക്കുള്ള ദൂരം, ആംഗിൾ, 2) എതിർ ടീമിലെ കളിക്കാരുടെ സാന്നിധ്യം, 3) ഷോട്ടെടുത്തത് ഏതു ശരീരഭാഗം ഉപയോഗിച്ച് 4) അസിസ്റ്റിന്റെ സ്വഭാവം (ഹെഡർ, പാസ്, ഫ്ലിക്ക് തുടങ്ങിയവ) 5) സെറ്റ് പീസുകൾ (കോർണർ, ഫ്രീകിക്ക് അടക്കമുള്ള). പെനൽറ്റി പോലെ അനായാസമായി ഗോൾ നേടാൻ കഴിയുന്ന ഷോട്ടുകൾക്ക് എക്സ്ജി മൂല്യം കൂടുതലായിരിക്കും. അസാധ്യമായ ആംഗിളിൽ നിന്നുള്ളവയ്ക്കു കുറവും. ഇത്തരത്തിൽ ഓരോ ഷോട്ടിന്റെയും എക്സ്ജി മൂല്യം ചേർത്താണ് കളിയിൽ ആ ടീമിന്റെ ആകെ എക്സ്ജി സ്കോർ കണക്കാക്കുന്നത്.
ക്രൊയേഷ്യയ്ക്ക് സംഭവിച്ചത്
3 ഗ്രൂപ്പ് മത്സരങ്ങളിൽ നിന്നുമായി ക്രൊയേഷ്യയുടെ എക്സ്ജി മൂല്യം 6.55 ആണെങ്കിലും ഇതിൽ പകുതി പോലും ഗോളായില്ല. ആകെ 3 ഗോളുകളാണ് ക്രൊയേഷ്യ നേടിയത്. –3.55 ആണ് ഗോളും എക്സ്ജി മൂല്യവും തമ്മിലുള്ള വ്യത്യാസം.
മൂന്നു മത്സരങ്ങളിലുമായി ആകെ 34 ഷോട്ടുകളാണ് ക്രൊയേഷ്യ പായിച്ചത്. അതായത് ഓരോ ഷോട്ടിലും ശരാശരി 0.19 എക്സ്ജി മൂല്യം. ഈ കണക്കിൽ ഫ്രാൻസും ജോർജിയയും മാത്രമേ ക്രൊയേഷ്യയ്ക്കു മുന്നിലുള്ളൂ (0.20).
ആദ്യ കളിയിൽ സ്പെയിനെതിരെ 3–0നു തോൽവി വഴങ്ങിയ ക്രൊയേഷ്യ അൽബേനിയയ്ക്കെതിരെയും ഇറ്റലിക്കെതിരെയും ആദ്യം മുന്നിട്ടു നിന്നെങ്കിലും അവസാന നിമിഷം സമനില വഴങ്ങി. മൂന്നു മത്സരങ്ങളിലും ക്രൊയേഷ്യയ്ക്ക് എക്സ്ജി മൂല്യം കൂടുതലുണ്ടായിരുന്നെങ്കിലും വിജയഗോൾ നേടാനായില്ല.