ഇരട്ടഗോളുമായി വിനീസ്യൂസ്, പാരഗ്വായെ 4–1ന് വീഴ്ത്തി ബ്രസീൽ; 2–ാം ജയത്തോടെ കൊളംബിയ നോക്കൗട്ടിൽ
ലാസ് വേഗസ്∙ കോപ്പ അമേരിക്ക ഫുട്ബോളിൽ ആദ്യ മത്സരത്തിലെ ഗോൾരഹിത സമനിലയുടെ നിരാശ മറന്ന് രണ്ടാം മത്സരത്തിൽ ബ്രസീലിന്റെ ഗോളടിമേളം. ഇന്നു നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ പാരഗ്വായെ ബ്രസീൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ബ്രസീൽ 3–0ന് മുന്നിലായിരുന്നു.

സൂപ്പർതാരം വിനീസ്യൂസ് ജൂനിയറിന്റെ ഇരട്ടഗോളുകളാണ് ബ്രസീലിന് തകർപ്പൻ വിജയം സമ്മാനിച്ചത്. 35, 45+5 മിനിറ്റുകളിലായിരുന്നു വിനീസ്യൂസിന്റെ ഗോളുകൾ. സാവിയോ (43), ലൂക്കാസ് പക്വേറ്റ (65–ാം മിനിറ്റ്, പെനൽറ്റി) എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. പാരഗ്വായുടെ ആശ്വാസഗോൾ 48–ാം മിനിറ്റിൽ ഒമർ ആൽഡെറെതെ നേടി.
വിജയത്തോടെ ബ്രസീൽ ഗ്രൂപ്പ് ഡിയിൽ കൊളംബിയയ്‍ക്കു പിന്നിൽ രണ്ടാമതെത്തി. നാലു പോയിന്റാണ് ബ്രസീലിന്റെ സമ്പാദ്യം. പാരഗ്വായ് രണ്ടു കളികളും തോറ്റ് അവസാന സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ ബ്രസീൽ കോസ്റ്ററിക്കയോട് സമനില വഴങ്ങിയപ്പോൾ, പാരഗ്വായ് കൊളംബിയയോട് 2–ന് തോറ്റിരുന്നു.
ആന്ദ്രെസ് കുബാസ് 81–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതിനാൽ 10 പേരുമായാണ് പാരഗ്വായ് മത്സരം പൂർത്തിയാക്കിയത്. പരുക്കുമൂലം കളത്തിനു പുറത്തായ സൂപ്പർതാരം നെയ്മാറും ബ്രസീലിന്റെ മത്സരം വീക്ഷിക്കാൻ ഗാലറിയിലുണ്ടായിരുന്നു.
ഇന്നു നടന്ന മറ്റൊരു മത്സരത്തിൽ കരുത്തരായ കൊളംബിയ കോസ്റ്ററിക്കയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്തു. ലൂയിസ് ഡയസ് (31–ാം മിനിറ്റ്), ഡേവിസൻസൻ സാഞ്ചസ് (59–ാം മിനിറ്റ്), ജോൺ കോർഡോബ (62–ാം മിനിറ്റ്) എന്നിവരാണ് കൊളംബിയയ്‌ക്കായി ഗോൾ നേടിയത്. തുടർച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പ് ഡിയിൽ ആറു പോയിന്റുമായി കൊളംബിയ നോക്കൗട്ടിലേക്ക് മുന്നേറി.