സ്പെയിൻ–ജർമനി ക്വാർട്ടർ ഫൈനൽ, മത്സരം വെള്ളിയാഴ്ച സ്റ്റുട്ഗർട്ടിൽ
യൂറോ കപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിലെ സൂപ്പർ പോരാട്ടത്തിൽ സ്പെയിനും ജർമനിയും നേർക്കുനേർ. ജൂലൈ 5ന് സ്റ്റുട്ഗർട്ടിലാണ് മത്സരം. ഞായറാഴ്ച രാത്രി നടന്ന പ്രീക്വാർട്ടർ ഫൈനലിൽ ജോർജിയയെ 4–1നു തോൽപിച്ചാണ് സ്പെയിൻ ക്വാർട്ടറിലെത്തിയത്. ഒരു ഗോളിനു പിന്നിലായ ശേഷം തിരിച്ചടിച്ചാണ് സ്പെയിന്റെ ജയം.

മ്യൂണിക്ക് ∙ യൂറോ കപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിലെ സൂപ്പർ പോരാട്ടത്തിൽ സ്പെയിനും ജർമനിയും നേർക്കുനേർ. ജൂലൈ 5ന് സ്റ്റുട്ഗർട്ടിലാണ് മത്സരം. ഞായറാഴ്ച രാത്രി നടന്ന പ്രീക്വാർട്ടർ ഫൈനലിൽ ജോർജിയയെ 4–1നു തോൽപിച്ചാണ് സ്പെയിൻ ക്വാർട്ടറിലെത്തിയത്. ഒരു ഗോളിനു പിന്നിലായ ശേഷം തിരിച്ചടിച്ചാണ് സ്പെയിന്റെ ജയം.
18–ാം മിനിറ്റിൽ സ്പെയിൻ താരം ലെ നോർമന്റെ സെൽഫ് ഗോളിലൂടെയാണ് ജോർജിയ മുന്നിലെത്തിയത്. 39–ാം മിനിറ്റിൽ റോഡ്രിയുടെ ഗോളിൽ ഒപ്പമെത്തിയ സ്പെയിൻ ഫേബിയൻ റൂയിസ് (51), നിക്കോ വില്യംസ് (75), ഡാനി ഒൽമോ (83) എന്നിവരുടെ ഗോളുകളിൽ വിജയം സ്വന്തമാക്കി. പന്തവകാശത്തിലും പാസിങ്ങിലുമെല്ലാം സ്പെയിൻ ബഹുദൂരം മുന്നിലായിരുന്നെങ്കിലും ആദ്യ പകുതിയിൽ അതിവേഗ പ്രത്യാക്രമണങ്ങളിലൂടെ ജോർജിയയും ഗോൾ ഭീഷണിയുയർത്തി.
ജോർജിയൻ ഗോൾകീപ്പർ ഗ്യോർഗി മമർദഷ്‍വിലിയുടെ സേവുകളും സ്പെയിനെ തടഞ്ഞു നിർത്തി. എന്നാൽ രണ്ടാം പകുതിയിൽ സ്പെയിനിന്റെ ഉജ്വല മുന്നേറ്റങ്ങൾക്കു മുന്നിൽ പിടിച്ചു നിൽക്കാൻ ആദ്യ യൂറോ ചാംപ്യൻഷിപ് കളിച്ച ജോർജിയയ്ക്കായില്ല. ഡെന്മാർക്കിനെ 2–0നു മറികടന്നാണ് ജർമനി ക്വാർട്ടറിലെത്തിയത്.