ഡെമിറലിന് വിലക്ക്; ബെലിങ്ങാം രക്ഷപ്പെട്ടു
മൈതാനത്തെ വിവാദ ആഘോഷങ്ങളുടെ പേരിൽ തുർക്കി താരം മെറിഹ് ഡെമിറലിന് 2 മത്സരങ്ങളിൽ നിന്ന് വിലക്ക്. എന്നാൽ ഇംഗ്ലണ്ട് താരം ജൂഡ് ബെലിങ്ങാം തൽക്കാലം വിലക്കിൽ നിന്നു രക്ഷപ്പെട്ടു. ഓസ്ട്രിയയ്ക്കെതിരെ യൂറോ പ്രീക്വാർട്ടർ മത്സരത്തിൽ ഗോൾ നേടിയതിനു ശേഷം തീവ്രദേശീയ സ്വഭാവമുള്ള ‘വൂൾഫ് സല്യൂട്ട്’ നടത്തിയതിനാണ് തുർക്കി ഡിഫൻഡർ ഡെമിറലിന് വിലക്ക്

ബർലിൻ ∙ മൈതാനത്തെ വിവാദ ആഘോഷങ്ങളുടെ പേരിൽ തുർക്കി താരം മെറിഹ് ഡെമിറലിന് 2 മത്സരങ്ങളിൽ നിന്ന് വിലക്ക്. എന്നാൽ ഇംഗ്ലണ്ട് താരം ജൂഡ് ബെലിങ്ങാം തൽക്കാലം വിലക്കിൽ നിന്നു രക്ഷപ്പെട്ടു. ഓസ്ട്രിയയ്ക്കെതിരെ യൂറോ പ്രീക്വാർട്ടർ മത്സരത്തിൽ ഗോൾ നേടിയതിനു ശേഷം തീവ്രദേശീയ സ്വഭാവമുള്ള ‘വൂൾഫ് സല്യൂട്ട്’ നടത്തിയതിനാണ് തുർക്കി ഡിഫൻഡർ ഡെമിറലിന് വിലക്ക്. ഇതോടെ ഇന്ന് നെതർലൻഡ്സിനെതിരെ ക്വാർട്ടർ ഫൈനലും ജയിച്ചാൽ സെമിഫൈനലും ഡെമിറലിന് നഷ്ടമാകും. സ്വിറ്റ്സർലൻഡിനെതിരെ ഗോൾ നേടിയ ശേഷം അശ്ലീല ആംഗ്യം കാണിച്ച ബെലിങ്ങാമിന് പക്ഷേ സമാനമായ തെറ്റ് ഒരു വർഷത്തിനിടെ ആവർത്തിക്കുകയാണെങ്കിൽ മാത്രമേ വിലക്കുള്ളൂ.
എന്നാൽ മത്സരത്തിലെ ആരാധക അതിക്രമം കാരണം ഇംഗ്ലിഷ് ഫുട്ബോൾ അസോസിയേഷൻ 11,000 യൂറോ (ഏകദേശം ഒരു ലക്ഷം രൂപ) പിഴയടയ്ക്കണം.