യൂറോയിൽ ഭാഗ്യം കൊണ്ടുവരുമോ അൽകാരസ്? സ്പെയിനുകാർക്ക് ഇന്ന് ‘ഫൈനൽ ഡേ’
ലണ്ടൻ ∙ ഡാനിൽ മെദ്‌വദെവിനെ തോൽപിച്ച് നാട്ടുകാരൻ കാർലോസ് അൽകാരസ് ഫൈനലിലെത്തിയതോടെ സ്പെയിനുകാർക്ക് ഒരേ ദിവസം രണ്ടു പ്രധാന ഫൈനലുകൾ. ഇന്ന് അൽകാരസിന്റെ വിമ്പിൾഡൻ ഫൈനലിനു തൊട്ടു പിന്നാലെയാണ് സ്പെയിൻ–ഇംഗ്ലണ്ട് യൂറോ കപ്പ് ഫുട്ബോൾ ഫൈനലും.

സ്പെയിൻ യൂറോ കപ്പ്, ലോകകപ്പ്, നേഷൻസ് ലീഗ് ജേതാക്കളായ വർഷങ്ങളിലെല്ലാം ഒരു സ്പാനിഷ് താരം ഗ്രാൻസ്‌ലാം കിരീടം നേടിയിരുന്നു എന്ന ഭാഗ്യചരിത്രവും ആരാധകർ ഉറ്റു നോക്കുന്നു. 1964ൽ സ്പെയിൻ ആദ്യമായി യൂറോ ജേതാക്കളായ വർഷം തന്നെയാണ് മാനുവൽ സന്റാന ഫ്രഞ്ച് ഓപ്പൺ നേടിയത്. 2008ൽ സ്പെയിൻ യൂറോ ജേതാക്കളായ വർഷം റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പണിനൊപ്പം വിമ്പിൾഡനും നേടി. 2012ൽ സ്പെയിൻ യൂറോ ജയിച്ചപ്പോഴും നദാൽ ഫ്രഞ്ച് ഓപ്പണിൽ വിജയക്കുതിപ്പ് തുടരുകയായിരുന്നു.
2023ൽ സ്പെയിൻ യുവേഫ നേഷൻസ് ലീഗ് ജേതാക്കളായപ്പോൾ അൽകാരസിനായി ഊഴം. വിമ്പിൾഡനാണ് അൽകാരസ് നേടിയത്. ഇത്തവണയും അൽകാരസും സ്പെയിൻ ഫുട്ബോൾ ടീമും ഒരേ ദിവസം രണ്ടു ഫൈനലിനായി ഇറങ്ങുന്നു.