ഇൻജറി ടൈമിൽ ഗോളുമായി സ്വാരസ്; ഷൂട്ടൗട്ടിൽ കാനഡയെ വീഴ്ത്തി യുറഗ്വായ്, കോപ്പയിൽ മൂന്നാം സ്ഥാനം
ഷാലറ്റ് (നോർത്ത് കാരലൈന) ∙ ഫിഫ റാങ്കിങ്ങിലെ 14–ാം സ്ഥാനക്കാരായ യുറഗ്വായെ 48–ാം സ്ഥാനത്തുള്ള കാനഡ വിറപ്പിച്ചു വിട്ടു! കോപ്പ അമേരിക്ക ഫുട്ബോൾ മൂന്നാം സ്ഥാന മത്സരത്തിൽ ഷൂട്ടൗട്ട് വരെ യുറഗ്വായ്ക്കെതിരെ പൊരുതിനിന്ന ശേഷം കാനഡ തോൽവി സമ്മതിച്ചു. നിശ്ചിത സമയത്തു സ്കോർ 2–2 ആയിരുന്നു. ഷൂട്ടൗട്ടിൽ 2 കാനഡ താരങ്ങളുടെ

ഷാലറ്റ് (നോർത്ത് കാരലൈന) ∙ ഫിഫ റാങ്കിങ്ങിലെ 14–ാം സ്ഥാനക്കാരായ യുറഗ്വായെ 48–ാം സ്ഥാനത്തുള്ള കാനഡ വിറപ്പിച്ചു വിട്ടു! കോപ്പ അമേരിക്ക ഫുട്ബോൾ മൂന്നാം സ്ഥാന മത്സരത്തിൽ ഷൂട്ടൗട്ട് വരെ യുറഗ്വായ്ക്കെതിരെ പൊരുതിനിന്ന ശേഷം കാനഡ തോൽവി സമ്മതിച്ചു. നിശ്ചിത സമയത്തു സ്കോർ 2–2 ആയിരുന്നു. ഷൂട്ടൗട്ടിൽ 2 കാനഡ താരങ്ങളുടെ കിക്ക് ലക്ഷ്യം കാണാതിരുന്നതോടെ യുറഗ്വായ്ക്കു 4–3 വിജയം. ആദ്യമായി കോപ്പ കളിക്കാനെത്തിയ കാനഡയ്ക്കു 4–ാം സ്ഥാനം.
റോഡ്രിഗോ ബെന്റാൻകുർ (8–ാം മിനിറ്റ്), ലൂയി സ്വാരെസ് (90+2) എന്നിവർ യുറഗ്വായ്ക്കായി നിശ്ചിത സമയത്തു ഗോൾ നേടിയപ്പോൾ കാനഡയുടെ മറുപടി ഗോളുകൾ ഇസ്മയിൽ കോനെ (22), ജൊനാഥൻ ഡേവിഡ് (80) എന്നിവരുടേതായിരുന്നു. ഷൂട്ടൗട്ടിൽ കാനഡയുടെ ഇസ്മയിൽ കോനെയുടെ ഷോട്ട് യുറഗ്വായ് ഗോളി സെർജിയോ റോച്ചെ സേവ് ചെയ്തു. അൽഫോൻസോ ഡേവിസിന്റെ കിക്ക് ക്രോസ് ബാറിൽ തട്ടി തെറിക്കുകകൂടി ചെയ്തപ്പോൾ 5–ാം കിക്ക് എടുക്കും മുൻപേ യുറഗ്വായ്ക്കു വിജയമുറപ്പായി.
ഷാലറ്റിലെ ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിൽ യുറഗ്വായ് ടീമിനെ ശ്വാസം മുട്ടിച്ച ശേഷമാണു കാനഡ കീഴടങ്ങിയത്. 8–ാം മിനിറ്റിൽ കോർണർ കിക്കിൽനിന്നു വന്ന പന്ത് ഗോളാക്കി റോഡ്രിഗോ ബെന്റാൻകുർ കളി യുറഗ്വായ്ക്ക് അനുകൂലമാക്കിയതാണ്. പക്ഷേ, 14 മിനിറ്റിനകം അതിമനോഹരമായൊരു സിസർ കട്ട് ഗോളിലൂടെ ഇസ്മയിൽ കോനെ കാനഡയെ ഒപ്പമെത്തിച്ചു. 80–ാം മിനിറ്റിൽ കോനെയുടെ ലോങ്റേഞ്ചർ ഷോട്ട് യുറഗ്വായ് ഗോളി തടുത്തത് ജൊനാഥൻ ഡേവിഡിനു റീബൗണ്ടിനു പാകത്തിനു കിട്ടി. ജൊനാഥന്റെ ഷോട്ട് കാനഡയ്ക്കു ലീഡ് നൽകി. (2–1). കരുത്തരായ യുറഗ്വായ് നിര വിറച്ച നിമിഷങ്ങളായിരുന്നു അത്.
കാനഡ വിജയിച്ചെന്നുറപ്പിച്ച ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇൻജറി ടൈമിൽ ലൂയി സ്വാരെസിന്റെ ഗോളിന്റെ വരവായിരുന്നു അടുത്തത്. ഹൊസെ മരിയ ജിമിനെസിന്റെ ക്രോസിൽനിന്നായിരുന്നു സ്വാരെസിന്റെ ഗോൾ. സ്കോർ തുല്യമായതോടെ കളിക്കു വീണ്ടും ആവേശമേറി. യുറഗ്വായുടെ എക്കാലത്തെയും ടോപ് സ്കോററായ സ്വാരെസിന്റെ 69–ാം രാജ്യാന്തര ഗോളായിരുന്നു ഇത്.
ഷൂട്ടൗട്ടിൽ യുറഗ്വായ് താരങ്ങളുടെ പരിചയസമ്പത്തു ഗുണം ചെയ്തു. അതുവരെ കാനഡയുടെ സൂപ്പർ താരമായി നിന്ന, ഫ്രഞ്ച് ക്ലബ് മാഴ്സൈയുടെ മിഡ്ഫീൽഡറായ ഇസ്മയിൽ കോനെയുടെ ഷോട്ട് ബ്രസീൽ ക്ലബ് ഇന്റർനാസിയോണലിന്റെ താരമായ യുറഗ്വായ് ഗോളി സെർജിയോ റോച്ചെ തടഞ്ഞതോടെ അവരുടെ ആത്മവിശ്വാസം ചോർന്നു. അൽഫോൻസോ ഡേവിസിന്റെ 4–ാം ഷോട്ട് പോസ്റ്റിലിടിച്ചു തെറിച്ചതോടെ യുറഗ്വായുടെ വിജയം പൂർണം.