ഫുട്ബോൾ കളത്തിൽ വീണ്ടും മെസ്സിയുടെ കണ്ണീർ; സബ്സ്റ്റിറ്റ്യൂഷനു പിന്നാലെ ഡഗൗട്ടിൽ പൊട്ടിക്കരഞ്ഞ് സൂപ്പർതാരം – വിഡിയോ
മയാമി∙ ഫുട്ബോൾ കളത്തിൽ ആരാധകരെ വേദനിപ്പിച്ച് വീണ്ടും സൂപ്പർതാരം ലയണൽ മെസ്സിയുടെ കണ്ണീർ. ഇത്തവണ മെസ്സിയുടെ കണ്ണീരിനു പിന്നിൽ വിജയത്തിന്റെ ആഹ്ലാദമോ തോൽവിയുടെ വേദനയോ അല്ല. കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ കൊളംബിയയ്‌ക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റ് കളം വിടേണ്ടി വന്നതിന്റെ നിരാശയായിരുന്നു ആ കണ്ണീരിനു പിന്നിൽ.

അർജന്റീന – കൊളംബിയ കിരീടപ്പോരാട്ടം വാശിയോടെ പുരോഗമിക്കുമ്പോഴായിരുന്നു മെസ്സിയുടെ നിർഭാഗ്യകരമായ പിൻവാങ്ങൽ. കളത്തിൽനിന്ന് മുടന്തിനീങ്ങിയ മെസ്സി പിന്നീട് ഡഗൗട്ടിലിരുന്ന് കണ്ണീർ വാർക്കുന്നത് വേദനിപ്പിക്കുന്ന കാഴ്ചയായി. മത്സരത്തിന്റെ 66–ാം മിനിറ്റിലാണ് മെസ്സി പരുക്കേറ്റ് പുറത്തു പോയത്.
നേരത്തേ, ടിക്കറ്റില്ലാത്ത ആരാധകർ സ്റ്റേഡിയത്തിലേക്കു തള്ളിക്കയറിയതിനെ തുടർന്ന് ഒന്നര മണിക്കൂറിലധികം വൈകിയാണ് മത്സരം ആരംഭിച്ചത്. ഇന്ത്യൻ സമയം 5.30ന് ആരംഭിക്കേണ്ടിയിരുന്ന മത്സരം തുടങ്ങിയത് രാവിലെ 6.55ന്. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ പോയതിനാൽ മത്സരം അധിക സമയത്തേക്കു നീണ്ടിരുന്നു.