കൊച്ചി ∙ മാർക്കോ ലെസ്കോവിച്ചിന്റെ പകരക്കാരനായി ഫ്രഞ്ച് താരം അലക്സാന്ദ്രെ കോയെഫ് കേരള ബ്ലാസ്റ്റേഴ്സിലേക്ക്. ഫ്രാൻസിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ കായെനിൽ നിന്നാണു മുപ്പത്തിരണ്ടുകാരൻ സെന്റർ ബാക്ക് ഐഎസ്എലിലേക്കു വരുന്നത്. ഫ്രഞ്ച് ലീഗ് വണ്ണിലും സ്പാനിഷ് ലാ ലിഗയിലും ഉൾപ്പെടെ മുന്നൂറിലേറെ മത്സരങ്ങൾ കളിച്ച പരിചയസമ്പന്നനാണ് അൽജീരിയൻ വംശജനായ കോയെഫ്. വൈദ്യപരിശോധന കൂടി പൂർത്തിയാക്കി കോയെഫ് ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിടും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോണ്ടിനെഗ്രോ താരം മിലോസ് ഡ്രിൻസിച്ച് തുടരുന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ രണ്ടാമത്തെ വിദേശ താരമാണ് കോയെഫ്. അണ്ടർ 16 മുതൽ അണ്ടർ 23 വരെയുള്ള ഫ്രഞ്ച് ടീമുകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന കോയെഫ് പ്രതിരോധത്തിലും ഡിഫൻസീവ് മിഡ്ഫീൽഡിലും മികവു തെളിയിച്ച താരമാണ്.

ADVERTISEMENT

തായ്‌ലൻഡിലെ പ്രീസീസൺ പൂർത്തിയാക്കി 23ന് കൊൽക്കത്തയിലെത്തുന്ന ബ്ലാസ്റ്റേഴ്സിലേക്ക് ഇനി ഒരു വിദേശതാരം കൂടിയാണു വരാനുള്ളത്. ഗോളടിച്ചു കൂട്ടാൻ ശേഷിയുള്ളൊരു ഫോർവേഡിനായാണു ബ്ലാസ്റ്റേഴ്സിന്റെ അന്വേഷണം.

English Summary:

New player for Kerala Blasters