എതിർ ടീമിന്റെ തന്ത്രം ചോർത്താൻ പരിശീലന സ്ഥലത്തേക്ക് ഡ്രോൺ ക്യാമറ; കാനഡ കോച്ച് പുറത്ത്
എതിർടീമിന്റെ പരിശീലനം പകർത്താൻ ഡ്രോൺ ക്യാമറ ഉപയോഗിച്ച സംഭവത്തിൽ കാനഡയുടെ വനിതാ ഫുട്ബോൾ ടീം സഹപരിശീലകനെയും വിഡിയോ അനലിസ്റ്റിനെയും പുറത്താക്കി. ഗ്രൂപ്പ് എയിൽ കാനഡയുടെ എതിരാളികളായ ന്യൂസീലൻഡ് ടീം പരിശീലനം നടക്കുമ്പോൾ പരിസരത്തു വന്ന ഡ്രോൺ ക്യാമറ അവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

പാരിസ് ∙ എതിർടീമിന്റെ പരിശീലനം പകർത്താൻ ഡ്രോൺ ക്യാമറ ഉപയോഗിച്ച സംഭവത്തിൽ കാനഡയുടെ വനിതാ ഫുട്ബോൾ ടീം സഹപരിശീലകയെയും വിഡിയോ അനലിസ്റ്റിനെയും പുറത്താക്കി. ഗ്രൂപ്പ് എയിൽ കാനഡയുടെ എതിരാളികളായ ന്യൂസീലൻഡ് ടീം പരിശീലനം നടക്കുമ്പോൾ പരിസരത്തു വന്ന ഡ്രോൺ ക്യാമറ അവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ന്യൂസീലൻഡ് ടീമിന്റെ പരിശീലനരീതിയും തന്ത്രങ്ങളും ചോർത്താൻ വേണ്ടിയാണു ഡ്രോൺ ക്യാമറ ഉപയോഗിച്ചതെന്നു പിന്നീടു വ്യക്തമായി. തുടർന്നാണ് ഇതിനു പിന്നിൽ പ്രവർത്തിച്ച കാനഡ ടീമിന്റെ സഹപരിശീലകയെയും വിഡിയോ അനലിസ്റ്റിനെയും കനേഡിയൻ ഒളിംപിക് കമ്മിറ്റി ഉടനടി പുറത്താക്കിയത്.