കലഹവും കയ്യാങ്കളിയും; അർജന്റീനയെ വീഴ്ത്തി ഫ്രാൻസ് പുരുഷ
ഫുട്ബോൾ സെമിയിൽ
പാരിസ് ∙ കലഹവും കയ്യാങ്കളിയും നിറഞ്ഞ മത്സരത്തിൽ അർജന്റീനയെ 1–0നു വീഴ്ത്തി ഫ്രാൻസ് ഒളിംപിക് പുരുഷ ഫുട്ബോൾ സെമിയിൽ. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഴാങ് ഫിലിപ്പെ മറ്റേറ്റയാണ് ഫ്രാൻസിന്റെ വിജയഗോൾ നേടിയത്. രണ്ടാം സെമിയിൽ ഈജിപ്താണ് ഫ്രാൻസിന്റെ എതിരാളികൾ. പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ക്വാർട്ടറിൽ പാരഗ്വായെ 5–4നു മറികടന്നാണ് ഈജിപ്ത് സെമിയിലെത്തിയത്.

തിങ്കളാഴ്ച ആദ്യ സെമിയിൽ മൊറോക്കോയും സ്പെയിനും മത്സരിക്കും. ക്വാർട്ടറിൽ സ്പെയിൻ 3–0ന് ജപ്പാനെയും മൊറോക്കോ 4–0ന് യുഎസിനെയും തോൽപിച്ചു. ലോകകപ്പ് ഫൈനലിനും കോപ്പ അമേരിക്ക ഫൈനലിനും ശേഷം ഫ്രഞ്ച് താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന വരികളുള്ള വിജയഗീതം അർജന്റീന താരങ്ങൾ ആലപിച്ചിരുന്നു. ഈ വിവാദത്തിന്റെ ചൂടും ചൂരും നിറഞ്ഞതായി ബോർഡോയിലെ പോരാട്ടവും. കളി തുടങ്ങി 5–ാം മിനിറ്റിൽ തന്നെയാണ് ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനു വേണ്ടി കളിക്കുന്ന മറ്റേറ്റ ലക്ഷ്യം കണ്ടത്.
ഫൈനൽ വിസിലിനു പിന്നാലെ ഇരുടീമുകളുടെയും കളിക്കാർ തമ്മിൽ കയ്യാങ്കളിയായി. ഇൻജറി ടൈമിൽ ഫ്രാൻസ് താരം എൻസോ മിലോട്ട് ചുവപ്പുകാർഡ് കണ്ടു പുറത്തു പോവുകയും ചെയ്തു. കളിക്കാർ തമ്മിലുള്ള കലഹം ഗാലറിയിൽ ആരാധകരിലേക്കും പടർന്നതോടെ പൊലീസെത്തിയാണ് സാഹചര്യം ശാന്തമാക്കിയത്.