ഡ്യുറാൻഡ് കപ്പിൽ ഗോളടി മേളം, ബ്ലാസ്റ്റേഴ്സിന്റെ ‘വെർട്ടിക്കൽ ഫുട്ബോൾ’; ആക്രമണമാണ് മികച്ച പ്രതിരോധമെന്ന് ലൂണ
ഡ്യുറാൻഡ് കപ്പിൽ ഗോളടിച്ചു കൂട്ടുകയാണു കേരള ബ്ലാസ്റ്റേഴ്സ്. ആ കളി കണ്ട് ആരാധകർ പരസ്പരം പറയുന്നു: ഈ ടീമിന് എന്തൊക്കെയോ വലിയ മാറ്റങ്ങൾ വന്നു കഴിഞ്ഞു! അതെ, ആരാധകരുടെ അതേ അഭിപ്രായം തന്നെയാണു ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനും പ്ലേമേക്കറുമായ അഡ്രിയൻ ലൂണയ്ക്കും. ബ്ലാസ്റ്റേഴ്സിനൊപ്പം നാലാം സീസൺ കളിക്കാനൊരുങ്ങുന്ന യുറഗ്വായ് താരം ‘മനോരമ’യോടു സംസാരിക്കുന്നു.

കൊച്ചി∙ ഡ്യുറാൻഡ് കപ്പിൽ ഗോളടിച്ചു കൂട്ടുകയാണു കേരള ബ്ലാസ്റ്റേഴ്സ്. ആ കളി കണ്ട് ആരാധകർ പരസ്പരം പറയുന്നു: ഈ ടീമിന് എന്തൊക്കെയോ വലിയ മാറ്റങ്ങൾ വന്നു കഴിഞ്ഞു! അതെ, ആരാധകരുടെ അതേ അഭിപ്രായം തന്നെയാണു ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനും പ്ലേമേക്കറുമായ അഡ്രിയൻ ലൂണയ്ക്കും. ബ്ലാസ്റ്റേഴ്സിനൊപ്പം നാലാം സീസൺ കളിക്കാനൊരുങ്ങുന്ന യുറഗ്വായ് താരം ‘മനോരമ’യോടു സംസാരിക്കുന്നു.
പുതിയ സീസൺ?
ഈ വരവ് പുതിയ പരിശീലകനൊപ്പമാണ്. കോച്ചിന്റെ ആശയങ്ങൾ ഫലപ്രദമായി നടപ്പാക്കാനുള്ള ശ്രമത്തിലാണ്. ഒരു മാസത്തിലേറെയായി ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. ആശയം വ്യക്തമാണ്: ഞങ്ങളുടെ പക്കൽ പന്ത് ഇല്ലാത്തപ്പോൾ അതു വീണ്ടെടുക്കാൻ തീവ്രമായി ശ്രമിക്കും. പന്ത് കിട്ടിക്കഴിഞ്ഞാൽ ‘വെർട്ടിക്കൽ ഫുട്ബോൾ’ കളിക്കുകയാണു ലക്ഷ്യം.
ഇവാനും സ്റ്റോറെയും തമ്മിൽ?
ഒട്ടേറെ തത്വങ്ങളിൽ ഇവാനും സ്റ്റോറെയും തമ്മിൽ സാമ്യമേറെ. രണ്ടു പേരും ഹൈപ്രസിങ് പിന്തുടരുന്നവർ. എതിരാളികളുടെ മധ്യത്തിൽ നിന്നു പന്ത് പിടിച്ചെടുത്ത് ആക്രമിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇരുവരും. പക്ഷേ, പ്രധാന ആശയം വ്യത്യസ്തമാണെന്നു ഞാൻ കരുതുന്നു.
ടീം സ്റ്റോറെയുടെ കരുത്ത്?
ഏതറ്റം വരെ ചെന്നും എതിരാളികളിൽ നിന്നു പന്തു തിരിച്ചുപിടിക്കാനാകുമെന്നതു ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ കരുത്താകും. വെർട്ടിക്കൽ ഗെയിമിലൂടെ എതിരാളികളെ വീഴ്ത്താനാകുമെന്നും ഞാൻ ഉറച്ചുവിശ്വസിക്കുന്നു.
ലൂണയ്ക്കും മാറ്റം?
മുൻ സീസണുകളിൽ പിന്നോട്ടിറങ്ങി ഡിഫൻസ് ലൈനിൽ നിന്നു കളി ഒരുക്കാനാണു ഞാൻ ശ്രദ്ധിച്ചിരുന്നത്. ഇത്തവണ മുന്നോട്ടുകയറിയൊരു ഇടം കണ്ടെത്താനാണു ശ്രമം.
അറ്റാക്കിങ് ഗെയിം?
തീർച്ചയായും. ആക്രമണത്തിൽ ഞങ്ങൾ കൂടുതൽ സജ്ജരായിക്കഴിഞ്ഞു. ഈ സീസണിൽ ഗോളുകൾ കൊണ്ടും അസിസ്റ്റുകൾ കൊണ്ടും കളിയിൽ വ്യത്യാസം വരുത്താൻ പോകുന്ന ഒട്ടേറെ കളിക്കാരുണ്ട് ബ്ലാസ്റ്റേഴ്സിൽ. ഒന്നോ രണ്ടോ കളിക്കാരെ ആശ്രയിക്കാൻ പോകുന്ന ടീമല്ല ഇനി ഞങ്ങളുടേത്.
ക്യാപ്റ്റന്റെ വാക്ക്?
ഫുട്ബോളിൽ വാക്ക് തരുക എന്നുപറയുന്നതൊരു നുണ തന്നെയാണ്. കാരണം എന്താകും സംഭവിക്കുകയെന്നത് ആർക്കും അറിയില്ല. പക്ഷേ, ആരാധകർക്കു ഞങ്ങൾ ഉറപ്പു തരാം, ഞാനീ പറയുന്നതെല്ലാം കളത്തിലുണ്ടാകും. ഒരു പന്ത് പോലും കൈവിടാൻ ഒരുക്കമല്ലാത്ത ഒരു ടീമിനെയാണു ഞാൻ പ്രതീക്ഷിക്കുന്നത്. ഹൈപ്രസ് ആയാലും ലോ ബ്ലോക്ക് ആയാലും ടീമിനൊരു ഓർഡർ ഉണ്ടാകും. എല്ലാ കളിയും ജയിക്കാൻ കൊതിക്കുന്ന ആക്രമണാത്മക സംഘമാകുമിത്.
എന്താണ് വെർട്ടിക്കൽ ഫുട്ബോൾ?
യൂറോ കപ്പ് ഫുട്ബോളിൽ ജേതാക്കളായ സ്പെയിനിന്റെ ആക്രമണശൈലിയോടെ ശ്രദ്ധേയമായ കേളീശൈലിയാണ് വെർട്ടിക്കൽ ഫുട്ബോൾ. തിരശ്ചീനമായി നൽകുന്ന പാസുകളിലുടെ ടീമുകൾ നടത്തിയിരുന്ന മുന്നേറ്റത്തിനു പകരം, എതിർ ഗോൾമുഖത്തേക്കു നേരിട്ടുള്ള, ലംബമായ (Vertical) പാസുകൾ ഉൾപ്പെടുത്തിയുള്ള നീക്കങ്ങളാണ് ഇതിൽ ഉൾപ്പെടുക. പ്രതിരോധനിരയെ കീറിമുറിക്കുന്ന നേരിട്ടുള്ള പാസുകളിലൂടെ എതിരാളികളെ വീഴ്ത്തുകയാണു ലക്ഷ്യം.