ലമീൻ യമാലിന്റെ പിതാവിന് വയറിലും നെഞ്ചിലുമായി 3 തവണ കുത്തേറ്റു, ഐസിയുവിൽ
കാർ പാർക്കിങ്ങിൽ വച്ച് അജ്ഞാത സംഘം കുത്തിപ്പരുക്കേൽപിച്ച സ്പാനിഷ് ഫുട്ബോൾ താരം ലമീൻ യമാലിന്റെ പിതാവ് മുനിർ നസ്റൂയി ഐസിയുവിൽ തുടരുന്നു. സ്പാനിഷ് നഗരമായ മാറ്റാരോയിലെ കാർ പാർക്കിങ്ങിൽ വച്ചാണ് ഒരു സംഘം ആളുകൾ നസ്റൂയിയെ കുത്തിപ്പരുക്കേൽപിച്ചത്.

മഡ്രിഡ് ∙ കാർ പാർക്കിങ്ങിൽ വച്ച് അജ്ഞാത സംഘം കുത്തിപ്പരുക്കേൽപിച്ച സ്പാനിഷ് ഫുട്ബോൾ താരം ലമീൻ യമാലിന്റെ പിതാവ് മുനിർ നസ്റൂയി ഐസിയുവിൽ തുടരുന്നു. സ്പാനിഷ് നഗരമായ മാറ്റാരോയിലെ കാർ പാർക്കിങ്ങിൽ വച്ചാണ് ഒരു സംഘം ആളുകൾ നസ്റൂയിയെ കുത്തിപ്പരുക്കേൽപിച്ചത്. ബുധനാഴ്ച അർധ രാത്രിയായിരുന്നു സംഭവം. വയറിലും നെഞ്ചിലുമായി 3 തവണ കുത്തേറ്റതായാണ് റിപ്പോർട്ട്.
മുൻകാല വൈരാഗ്യത്തെ തുടർന്നുണ്ടായ സംഘർഷമാണ് കത്തിക്കുത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് നിഗമനം. നസ്റൂയി ഒരു സംഘം ആളുകളോട് തർക്കിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ 3 പേരെ കസ്റ്റഡിയിൽ എടുത്തു.