‘ഇടതുകാൽ വച്ച് മൈതാനത്തേക്ക്, മക്കളുടെ ‘ഗുഡ്‍ലക്ക്’ വലിയ പ്രചോദനം; ആരാധകർ കിരീടം അർഹിക്കുന്നു’
മാഞ്ചസ്റ്റർ യുണൈറ്റഡിനു പിന്നിൽ രണ്ടാം സ്ഥാനത്തിനു വേണ്ടി മാത്രം മറ്റു ടീമുകൾ മത്സരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ. അലക്സ് ഫെർഗൂസന്റെ കീഴിൽ 1992 മുതൽ 2013 വരെയുള്ള 21 സീസണുകളിൽ 13 തവണയാണ് യുണൈറ്റഡ് പ്രിമിയർ ലീഗിൽ ജേതാക്കളായത്. എന്നാൽ ഫെർഗൂസൻ സ്ഥാനമൊഴിഞ്ഞ ശേഷം ഒരു തവണ പോലും കിരീടം നേടാൻ യുണൈറ്റഡിനായിട്ടില്ല. എങ്കിലും എല്ലാ സീസണുകളിലും അതിയായ മോഹത്തോടെ യുണൈറ്റഡ് കിരീടപ്പോരാട്ടത്തിനൊരുങ്ങും.

മാഞ്ചസ്റ്റർ യുണൈറ്റഡിനു പിന്നിൽ രണ്ടാം സ്ഥാനത്തിനു വേണ്ടി മാത്രം മറ്റു ടീമുകൾ മത്സരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ. അലക്സ് ഫെർഗൂസന്റെ കീഴിൽ 1992 മുതൽ 2013 വരെയുള്ള 21 സീസണുകളിൽ 13 തവണയാണ് യുണൈറ്റഡ് പ്രിമിയർ ലീഗിൽ ജേതാക്കളായത്. എന്നാൽ ഫെർഗൂസൻ സ്ഥാനമൊഴിഞ്ഞ ശേഷം ഒരു തവണ പോലും കിരീടം നേടാൻ യുണൈറ്റഡിനായിട്ടില്ല. എങ്കിലും എല്ലാ സീസണുകളിലും അതിയായ മോഹത്തോടെ യുണൈറ്റഡ് കിരീടപ്പോരാട്ടത്തിനൊരുങ്ങും. ഇത്തവണ കുറച്ചു യാഥാർഥ്യബോധത്തോടെയാണ് തങ്ങൾ ഇറങ്ങുന്നതെന്നു പറയുന്നു ക്ലബ്ബിന്റെ പോർച്ചുഗീസ് മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസ്. ലീഗ് സീസണിനു തൊട്ടു മുൻപ് ബ്രൂണോ നൽകിയ ഓൺലൈൻ അഭിമുഖം..
യുണൈറ്റഡ് കഴിഞ്ഞ സീസണിൽ 8–ാം സ്ഥാനത്തായിരുന്നു. ഇത്തവണ എന്താണ് ലക്ഷ്യം?
ടോപ് ഫോറിൽ എത്തുക എന്നതാണ് ആദ്യ ലക്ഷ്യം. വലിയ ലക്ഷ്യം കിരീടം നേടുക എന്നതു തന്നെ. പക്ഷേ അതിനായി ഒരു വർഷത്തോളം മികച്ച കളി തന്നെ കാഴ്ച വയ്ക്കേണ്ടതുണ്ട്. ഓരോ സീസണിലും ലീഗിലെ മത്സരക്കടുപ്പം കൂടുകയാണ്. യുണൈറ്റഡ് ആരാധകർ ഉടൻ തന്നെ ഒരു കിരീടം അർഹിക്കുന്നു എന്ന ബോധ്യം കളിക്കാർക്കെല്ലാമുണ്ട്.
ഇത്തവണ കോച്ചിങ് സംഘത്തിലേക്ക് റൂഡ് വാൻ നിസ്റ്റൽറൂയി കൂടി എത്തിയല്ലോ?
അതെ. ക്ലബ്ബിന്റെ ഇതിഹാസതാരങ്ങളിലൊരാളായ അദ്ദേഹത്തിന്റെ വരവ് ഞങ്ങൾക്കെല്ലാം ആവേശം പകരുന്നു. ലോകോത്തര സ്ട്രൈക്കറായിരുന്നെങ്കിലും ഗോളടിക്കാൻ മാത്രമല്ല അദ്ദേഹം ഞങ്ങളോടു പറയുന്നത്. കളിയിലെ വ്യത്യസ്ത സാഹചര്യങ്ങൾ എങ്ങനെ മനസ്സിലാക്കിയെടുക്കാം എന്നതാണ്. നന്നായി പ്രസ് ചെയ്ത് പ്രോ ആക്ടീവായി കളിക്കാൻ ഉപദേശിക്കുന്ന കോച്ച് എറിക് ടെൻ ഹാഗിനു പറ്റിയ സഹായി തന്നെയാണ് നിസ്റ്റൽറൂയി.
യുണൈറ്റഡിനൊപ്പമുള്ള നാലു വർഷങ്ങൾ എങ്ങനെയാണ് താങ്കൾ ഓർമിക്കുന്നത്?
ആദ്യമായി ക്ലബ് ജഴ്സിയണിഞ്ഞ് ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫഡിൽ കളിക്കാനിറങ്ങിയപ്പോൾ എന്റെ പേരിൽ ഒരു പാട്ടുപാടിയാണ് ആരാധകർ വരവേറ്റത്. യുണൈറ്റഡ് പോലെ വലിയ ആരാധകക്കൂട്ടമുള്ള ഒരു ക്ലബ്ബിൽ നിന്നു മാത്രം കിട്ടുന്ന അനുഭവമാണ് അത്. അവരുടെ സ്നേഹത്തെ ഞാൻ എപ്പോഴും വിലമതിക്കുന്നു. ഇവിടെ വന്നതിൽ എനിക്കു കിട്ടിയ വലിയ സൗഭാഗ്യം അതു തന്നെ.
താങ്കളുടെ ഇഷ്ട ഫുട്ബോൾ താരങ്ങൾ ആരെല്ലാമാണ്?
കളിച്ചു തുടങ്ങിയ പ്രായത്തിൽ ഇറ്റാലിയൻ താരം ആന്ദ്രെ പിർലോയെയും സ്പെയിൻ താരം ആന്ദ്രെ ഇനിയേസ്റ്റയെയുമാണ് ഞാൻ മാതൃകയായി കണ്ടത്. ഇരുവർക്കുമെതിരെ ഞാൻ കളിച്ചിട്ടുമുണ്ട്. പോർച്ചുഗലിൽ ജോവ മൗട്ടീഞ്ഞോയായിരുന്നു എന്റെ റോൾ മോഡൽ. പെനൽറ്റി ഏരിയയ്ക്കു പുറത്തു നിന്നുള്ള അദ്ദേഹത്തിന്റെ ഗോളുകളാണ് എന്നെ ഏറെ ആകർഷിച്ചത്.
ഇന്ത്യയിലും യുണൈറ്റഡിന് ഏറെ ആരാധകരുണ്ട്. അവരോട് എന്താണ് പറയാനുള്ളത്?
ഈ സീസണിൽ നല്ല കുറേ ഓർമകൾ നിങ്ങൾക്കു സമ്മാനിക്കാനാകും എന്നതാണ് എന്റെ വാക്ക്. ഒരുമിച്ചുള്ള ഈ ഓർമകൾ തന്നെയാകും ക്ലബ്ബിന്റെ കുതിപ്പിനുള്ള ഇന്ധനം.
മത്സരങ്ങൾക്കിറങ്ങും മുൻപ് താങ്കൾക്ക് എന്തെങ്കിലും പതിവുകളോ വിശ്വാസങ്ങളോ ഉണ്ടോ?
തീർച്ചയായും. ഇടതുകാൽ വച്ചാണ് ഞാൻ മൈതാനത്തേക്കു കയറാറുള്ളത്. മത്സരത്തിനു മുൻപ് എന്റെ മക്കളുമായി ഓൺലൈനിൽ സംസാരിക്കുന്നതും പതിവാണ്. അവരുടെ ‘ഗുഡ്‍ലക്ക്’ എനിക്ക് വലിയൊരു പ്രചോദനമാണ്.
(ഇംഗ്ലിഷ് പ്രിമിയർ ലീഗ് മത്സരങ്ങൾ ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് സ്റ്റാർ സ്പോർട്സ് ചാനലുകളിലൂടെ ആസ്വദിക്കാം)