ഡ്യുറാൻഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ ബ്ലാസ്റ്റേഴ്സിന് ബെംഗളൂരു എഫ്സി എതിരാളി
ഡ്യുറാൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബെംഗളൂരു എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും നേർക്കുനേർ. 23ന് രാത്രി 7ന് സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് ഐഎസ്എൽ ടീമുകളുടെ സൂപ്പർ പോരാട്ടം. 21ന് നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ത്യൻ ആർമിയെയും ഷില്ലോങ് ലജോങ് ഈസ്റ്റ് ബംഗാളിനെയും നേരിടും.

കൊൽക്കത്ത∙ ഡ്യുറാൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബെംഗളൂരു എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും നേർക്കുനേർ. 23ന് രാത്രി 7ന് സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് ഐഎസ്എൽ ടീമുകളുടെ സൂപ്പർ പോരാട്ടം. 21ന് നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ത്യൻ ആർമിയെയും ഷില്ലോങ് ലജോങ് ഈസ്റ്റ് ബംഗാളിനെയും നേരിടും.
23ന് നടക്കുന്ന ആദ്യ മത്സരത്തിൽ മോഹൻ ബഗാനും പഞ്ചാബ് എഫ്സിയും ഏറ്റുമുട്ടും. 31നാണ് ഫൈനൽ. വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്നു കൊൽക്കത്തയിൽ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിൽ, കനത്ത സുരക്ഷയിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളും സോൾട്ട്‌ലേക്കിൽ നടത്താനാണ് നിശ്ചയിച്ചതെങ്കിലും കൊൽക്കത്തയിലെ സാഹചര്യം കണക്കിലെടുത്ത് ഇവ മറ്റു വേദികളിലേക്കു മാറ്റാൻ സംഘാടകർ ആലോചിക്കുന്നുണ്ട്.