ആരാധകർക്കിടയിൽ തരംഗമായി ക്രിസ്റ്റ്യാനോയുടെ യുട്യൂബ് ചാനൽ; സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ വിസ്മയക്കുതിപ്പ്
ലിസ്ബൺ∙ നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ സ്വന്തം യുട്യൂബ് ചാനലുമായി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൂപ്പർതാരം യുട്യൂബ് ചാനൽ ആരംഭിച്ച വിവരം അറിഞ്ഞതിനു പിന്നാലെ സബ്സ്ക്രൈബ് ചെയ്തത് ലക്ഷക്കണക്കിനു പേർ. ഇന്നു വൈകിട്ട് ആരംഭിച്ച ചാനലിന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഇതിനകം 40 ലക്ഷം പിന്നിട്ടു...

ലിസ്ബൺ∙ നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ സ്വന്തം യുട്യൂബ് ചാനലുമായി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൂപ്പർതാരം യുട്യൂബ് ചാനൽ ആരംഭിച്ച വിവരം അറിഞ്ഞതിനു പിന്നാലെ സബ്സ്ക്രൈബ് ചെയ്തത് ലക്ഷക്കണക്കിനു പേർ. ഇന്നു വൈകിട്ട് ആരംഭിച്ച ചാനലിന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഇതിനകം 40 ലക്ഷം പിന്നിട്ടു.
‘‘കാത്തിരിപ്പ് അവസാനിക്കുന്നു. ഒടുവിൽ എന്റെ യുട്യൂബ് ചാനൽ ഇതാ എത്തിയിരിക്കുന്നു. ഈ പുതിയ യാത്രയിൽ എന്നോടൊപ്പം ചേരൂ’ – റൊണാൾഡോ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കുറിച്ചു. ചാനൽ സബ്സ്ക്രൈബ് ചെയ്യൂ എന്നതിനു പകരം തന്റെ വിഖ്യാതമായ ഗോളാഘോഷവുമായി ചേർത്ത് ‘സ്യൂബ്സ്ക്രൈബ്’ (SIUUUbscribe) എന്നാണ് താരം കുറിച്ചത്.
സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ഫോളോവേഴ്സുള്ള താരമാണ് റൊണാൾഡോ. എക്സിൽ മാത്രം സൂപ്പർതാരത്തിന് 112.5 മില്യനിലധികം ഫോളോവേഴ്സുണ്ട്. ഫെയ്സ്ബുക്കിൽ 170 മില്യനിലധികവും ഇൻസ്റ്റഗ്രാമിൽ 636 മില്യനിലധികവുമാണ് സൂപ്പർതാരത്തിന്റെ ഫോളോവേഴ്സ്.