ഇന്റർ കോണ്ടിനന്റൽ കപ്പിനുള്ള ഇന്ത്യൻ സാധ്യതാ ടീമായി; സഹൽ അബ്ദുൽ സമദ് ഏക മലയാളി
സെപ്റ്റംബർ 3 മുതൽ 9 വരെ ഹൈദരാബാദിൽ നടക്കുന്ന ഇന്റർ കോണ്ടിനന്റൽ ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള ഇന്ത്യയുടെ 26 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. ഇഗോർ സ്റ്റിമാച്ചിനു പകരം ചുമതലയേറ്റ പുതിയ ഹെഡ് കോച്ച് മനോലോ മാർക്കേസിനു കീഴിലുള്ള ആദ്യത്തെ ടൂർണമെന്റാണിത്. കാൽമുട്ടിനേറ്റ പരുക്കിൽനിന്നു മോചിതനാകാത്ത സെൻട്രൽ ഡിഫൻഡർ സന്ദേശ് ജിങ്കാൻ ടീമിലില്ല.

ന്യൂഡൽഹി ∙ സെപ്റ്റംബർ 3 മുതൽ 9 വരെ ഹൈദരാബാദിൽ നടക്കുന്ന ഇന്റർ കോണ്ടിനന്റൽ ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള ഇന്ത്യയുടെ 26 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. ഇഗോർ സ്റ്റിമാച്ചിനു പകരം ചുമതലയേറ്റ പുതിയ ഹെഡ് കോച്ച് മനോലോ മാർക്കേസിനു കീഴിലുള്ള ആദ്യത്തെ ടൂർണമെന്റാണിത്. കാൽമുട്ടിനേറ്റ പരുക്കിൽനിന്നു മോചിതനാകാത്ത സെൻട്രൽ ഡിഫൻഡർ സന്ദേശ് ജിങ്കാൻ ടീമിലില്ല. മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദാണ് സാധ്യതാ പട്ടികയിലുള്ള ഏക മലയാളി.
ഈ മാസം 31ന് ഹൈദരാബാദിലാണ് ഒരുക്ക ക്യാംപിനു തുടക്കം. ഫിഫ റാങ്കിങ്ങിൽ നിലവിൽ 124–ാം സ്ഥാനത്തുള്ള ഇന്ത്യ, സെപ്റ്റംബർ 3ന് മൗറീഷ്യസിനെയും 9ന് സിറിയയെയും നേരിടും. ഫിഫ റാങ്കിങ്ങിൽ മൗറീഷ്യസ് 179–ാം സ്ഥാനത്തും സിറിയ 93–ാം സ്ഥാനത്തുമാണ്.