ജോവ ഫെലിക്സ് ചെൽസിയിൽ; താരത്തിന്റെ വരവ് സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡിൽനിന്ന് 7 വർഷ കരാറിൽ
പോർച്ചുഗീസ് ഫുട്ബോളർ ജോവ ഫെലിക്സ് ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് ചെൽസിയിൽ. സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡിൽനിന്ന് 7 വർഷ കരാറിലാണ് ഇരുപത്തിനാലുകാരൻ ഫെലിക്സ് സ്റ്റാംഫഡ് ബ്രിജിലെത്തുന്നത്. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇരു ക്ലബ്ബുകളും മൗനം പാലിച്ചെങ്കിലും 4.6 കോടി പൗണ്ട് (ഏകദേശം 482 കോടി രൂപ) മൂല്യമുള്ളതാണു കരാറെന്ന് ഇംഗ്ലിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ലണ്ടൻ ∙ പോർച്ചുഗീസ് ഫുട്ബോളർ ജോവ ഫെലിക്സ് ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് ചെൽസിയിൽ. സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡിൽനിന്ന് 7 വർഷ കരാറിലാണ് ഇരുപത്തിനാലുകാരൻ ഫെലിക്സ് സ്റ്റാംഫഡ് ബ്രിജിലെത്തുന്നത്. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇരു ക്ലബ്ബുകളും മൗനം പാലിച്ചെങ്കിലും 4.6 കോടി പൗണ്ട് (ഏകദേശം 482 കോടി രൂപ) മൂല്യമുള്ളതാണു കരാറെന്ന് ഇംഗ്ലിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2022–23 സീസണിൽ ആറുമാസക്കാലം ചെൽസിയിൽ വായ്പക്കരാറിൽ ഫെലിക്സ് കളിച്ചിരുന്നു. 20 മത്സരങ്ങളിൽനിന്ന് 4 ഗോളുകളും നേടി. അക്കാലത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണു ഫെലിക്സിനെ വാങ്ങാൻ ചെൽസി തീരുമാനിച്ചത്. കഴിഞ്ഞ സീസണിൽ വായ്പക്കരാറിൽ ബാർസിലോനയിൽ കളിച്ച ഫെലിക്സ്, 44 കളിയിൽ 10 ഗോളുകളാണു നേടിയത്.