ഐഎസ്എല്ലിൽ മോഹൻ ബഗാൻ– മുംബൈ സിറ്റി ഉദ്ഘാടന മത്സരം, ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കളി പഞ്ചാബിനെതിരെ
കൊൽക്കത്ത∙ ഇന്ത്യൻ സൂപ്പർ ലീഗ് 2024–25 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും മുംബൈ സിറ്റി എഫ്സിയും ഏറ്റുമുട്ടും. സെപ്റ്റംബര്‍ 13ന് കൊൽക്കത്തയിലെ സാൾട്ട്‍ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. സെപ്റ്റംബർ 15 ഞായറാഴ്ച കൊച്ചിയിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം. പഞ്ചാബ് എഫ്സിയാണ് എതിരാളികൾ

മുംബൈ ∙ ഐഎസ്എൽ ഫുട്ബോളിന്റെ 2024-25 സീസണിനു സെപ്റ്റംബർ 13ന് കൊൽക്കത്തയിൽ കിക്കോഫ്. നിലവിലെ ലീഗ് ജേതാക്കളായ കൊൽക്കത്ത മോഹൻ ബഗാൻ കപ്പ് ജേതാക്കളായ മുംബൈ സിറ്റി എഫ്സിയെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ നേരിടും. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം കൊച്ചിയിൽ തിരുവോണ ദിവസമായ സെപ്റ്റംബർ 15നാണ്. എതിരാളികൾ പഞ്ചാബ് എഫ്സി.
ലീഗിന്റെ രണ്ടാം മത്സരദിവസമായ സെപ്റ്റംബർ 14 ശനിയാഴ്ച 2 മത്സരങ്ങളുണ്ട്. ചെന്നൈയിൻ എഫ്സി ഒഡീഷയെയും ബെംഗളൂരു എഫ്സി ഈസ്റ്റ് ബംഗാളിനെയും നേരിടും. കിക്കോഫ് യഥാക്രമം വൈകിട്ട് 5നും 7.30നും. മത്സരങ്ങളെല്ലാം സ്പോർട്സ് 18 ചാനലും ജിയോ സിനിമ ലൈവ് സ്ട്രീമിങ് ആപ്പും തൽസമയം സംപ്രേഷണം ചെയ്യും. ഇംഗ്ലിഷ്, ഹിന്ദി, മലയാളി, ബംഗാളി ഭാഷകളിൽ കമന്ററിയുമുണ്ടാകും.
ഐ ലീഗിൽനിന്നു സ്ഥാനക്കയറ്റം നേടിയെത്തിയ കൊൽക്കത്ത ക്ലബ് മുഹമ്മദൻസ് കൂടിയായതോടെ 13 ടീമുകളാണ് ഇത്തവണ ഐഎസ്എലിലുള്ളത്. മുഹമ്മദൻസിന്റെ ആദ്യ മത്സരം 16ന് കൊൽക്കത്ത സോൾട്ട് ലേക്കിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ്. മുഹമ്മദൻസ് കൂടിയെത്തിയതോടെ കൊൽക്കത്തയിൽനിന്ന് ഇത്തവണ 3 ടീമുകളായി; ബഗാനും ഈസ്റ്റ് ബംഗാളിനും മുഹമ്മദൻസിനും ഹോം ഗ്രൗണ്ട് സോൾട്ട് ലേക്ക് സ്റ്റേഡിയം തന്നെയാണ്. ഇതോടെ, ഈ സീസൺ ലീഗിൽ 6 കൊൽക്കത്ത ഡാർബികൾക്കും വേദിയൊരുങ്ങി. ഡിസംബർ 30 വരെയുള്ള ലീഗ് മത്സരക്രമമാണ് പുറത്തിറക്കിയത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ (തീയതി, എതിരാളികൾ, വേദി എന്ന ക്രമത്തിൽ)
1. സെപ്റ്റംബർ 15, പഞ്ചാബ് എഫ്സി (കലൂർ സ്റ്റേഡിയം)
2. സെപ്റ്റംബർ 22, ഈസ്റ്റ് ബംഗാൾ (കലൂർ സ്റ്റേഡിയം)
3. സെപ്റ്റംബർ 29, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് (ഇന്ദിരാഗാന്ധി സ്റ്റേഡിയം, ഗുവാഹത്തി)
4. ഒക്ടോബര്‍ മൂന്ന്, ഒഡിഷ എഫ്സി (കലിംഗ സ്റ്റേഡിയം, ഭുവനേശ്വർ)
5. ഒക്ടോബർ 20, മുഹമ്മദൻ എസ്‍സി (കിഷോർ ഭാരതി സ്റ്റേഡിയം, കൊൽക്കത്ത)
6. ഒക്ടോബർ 25, ബെംഗളൂരു എഫ്സി (കലൂർ സ്റ്റേഡിയം)
7. നവംബർ മൂന്ന്, മുംബൈ സിറ്റി എഫ്സി (മുംബൈ ഫുട്ബോൾ അരീന)
8. നവംബർ ഏഴ്, ഹൈദരാബാദ് എഫ്സി (കലൂർ സ്റ്റേഡിയം)
9. നവംബർ 24, ചെന്നൈയിൻ എഫ്സി (കലൂർ സ്റ്റേഡിയം)
10. നവംബർ 28, എഫ്സി ഗോവ (കലൂർ സ്റ്റേഡിയം)
11. ഡിസംബർ ഏഴ്, ബെംഗളൂരു എഫ്സി (ശ്രീ കണ്ഠീരവ സ്റ്റേഡിയം, ബെംഗളൂരു)
12. ഡിസംബർ 14, മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് (സാൾട്ട് ലേക്ക് സ്റ്റേഡിയം)
13. ഡിസംബർ 22, മുഹമ്മദന്‍ എസ്‌സി (കലൂർ സ്റ്റേഡിയം)
14. ഡിസംബർ 29, ജംഷഡ്പൂർ എഫ്സി (ടാറ്റ സ്പോർട്സ് കോംപ്ലക്സ്, ജംഷഡ്പൂർ)