ബെൻഡ് ഇറ്റ് ലൈക്ക് മെസ്സി ! ലയണൽ മെസ്സിയെ ഓർമിപ്പിച്ച് ബാർസിലോനയുടെ യമാലിന്റെ ഗോൾ
ബാർസിലോന ∙ ലമീൻ യമാലും നിക്കോ വില്യംസും പരസ്പരം കണ്ടുമുട്ടിയപ്പോൾ വിജയം ലമാലിനൊപ്പം! സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ അത്‌ലറ്റിക്കോ മഡ്രിഡിനെതിരെ ബാർസിലോനയ്ക്ക് 2–1 വിജയം. യൂറോ കപ്പ് ഫുട്ബോളിൽ സ്പെയിനിനെ ചാംപ്യന്മാരാക്കിയതിൽ നിർണായക പങ്കുവഹിച്ച ലമീൻ യമാലും നിക്കോ വില്യംസും ഇരുടീമുകളിലായി പരസ്പരം ഏറ്റുമുട്ടുന്നുവെന്നതിലൂടെ കിക്കോഫിനു മുൻപേ ശ്രദ്ധേയമായിരുന്നു മത്സരം.

ബാർസിലോന ∙ ലമീൻ യമാലും നിക്കോ വില്യംസും പരസ്പരം കണ്ടുമുട്ടിയപ്പോൾ വിജയം ലമാലിനൊപ്പം! സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ അത്‌ലറ്റിക്കോ ബിൽബാവോയ്ക്കെതിരെ ബാർസിലോനയ്ക്ക് 2–1 വിജയം. യൂറോ കപ്പ് ഫുട്ബോളിൽ സ്പെയിനിനെ ചാംപ്യന്മാരാക്കിയതിൽ നിർണായക പങ്കുവഹിച്ച ലമീൻ യമാലും നിക്കോ വില്യംസും ഇരുടീമുകളിലായി പരസ്പരം ഏറ്റുമുട്ടുന്നുവെന്നതിലൂടെ കിക്കോഫിനു മുൻപേ ശ്രദ്ധേയമായിരുന്നു മത്സരം.
യമാലും റോബർട്ട് ലെവൻഡോവ്സ്കിയും ബാർസയ്ക്കായി സ്കോർ ചെയ്തപ്പോൾ നിക്കോ വില്യംസിനെ ഗോളടിക്കാൻ അനുവദിക്കാതെ കളം പിടിച്ച ബാർസിലോന ഈ ജയത്തോടെ സീസണിലെ ആദ്യ 2 മത്സരങ്ങളും ജയിച്ച് തുടക്കം ഭദ്രമാക്കി.
24–ാം മിനിറ്റിൽ ബാർസ ഇതിഹാസം ലയണൽ മെസ്സിയെ അനുസ്മരിപ്പിച്ച നീക്കത്തിലൂടെ യമാലാണ് ആദ്യ ഗോൾ നേടിയത്. ബോക്സിനു പുറത്തുനിന്നു പന്തു പിടിച്ചെടുത്ത യമാൽ രണ്ടു ടച്ചുകൾക്കു ശേഷം തൊടുത്ത ഇടം കാൽ ഷോട്ട് ഗോളിലേക്കു വളഞ്ഞിറങ്ങി. അത്‌ലറ്റിക്ക് താരം ഇനിഗോ ലെക്കുയിയെ തൊട്ടുരുമ്മിയാണു പന്തു ഗോളിലേക്കു പോയത്.
42–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ഒയ്‌ഹാൻ സാൻസെറ്റ് ബിൽബാവോയ്ക്കായി ഗോൾ മടക്കി. 75–ാം മിനിറ്റിൽ റാഫിഞ്ഞയും പെദ്രിയും ചേർന്ന് ഒരുക്കി നൽകിയ പന്ത് ലക്ഷ്യത്തിലെത്തിച്ച പോളണ്ട് സ്ട്രൈക്കർ ലെവൻഡോവ്സ്കി ബാർസയ്ക്കു വിജയം സമ്മാനിച്ചു.
മത്സരത്തിനു മുൻപും ശേഷവും നിക്കോ വില്യംസുമായി ചാറ്റ് ചെയ്തിരുന്നതായി ലമീൻ യമാൽ പറഞ്ഞു. എന്നാൽ, അടുത്ത സുഹൃത്തുക്കളായ ഇരുവരും പരസ്പരം സംസാരിച്ചതെന്താണെന്നു യമാൽ വെളിപ്പെടുത്തിയില്ല.
മത്സരത്തിനിടെ, അത്‌ലറ്റിക്ക് നിക്കോ വില്യംസിനെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തപ്പോൾ ബാർസിലോന കോച്ച് ഹാൻസി ഫ്ലിക് കെട്ടിപ്പിടിച്ചാണു താരത്തെ അഭിവാദ്യം ചെയ്തത്. കഴിഞ്ഞ ട്രാൻസ്ഫർ കാലത്തു നിക്കോ വില്യംസിനെ ടീമിലെത്തിക്കാൻ ബാർസിലോന ശ്രമിച്ചിരുന്നു.