വോൾവർഹാംപ്ടൻ (ഇംഗ്ലണ്ട്) ∙ ഒരു പൂ ചോദിച്ച ആരാധകർക്കായി പൂക്കാലം തന്നെ സമ്മാനിച്ച് ചെൽസി! ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ എവേ മത്സരത്തിൽ ചെൽസി 6–2ന് വോൾവർഹാംപ്ടൻ വാൻഡറേഴ്സിനെ മുക്കി. ഇരുപത്തിരണ്ടുകാരൻ ഇംഗ്ലിഷ് വിങ്ങർ നോനി മഡുവേക്കെ രണ്ടാം പകുതിയിൽ നേടിയ ഹാട്രിക്കാണ് ചെൽസിയുടെ സ്കോർലൈൻ ഇത്ര വിശാലമാക്കിയത്. സീസണിലെ ആദ്യ മത്സരം തോറ്റ ചെൽസി ഈ വിജയത്തോടെ 3 പോയിന്റുമായി പട്ടികയിൽ ഒൻപതാം സ്ഥാനത്തെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യപകുതിയിൽ നിക്കോളാസ് ജാക്‌സൻ (2), കോൾ പാമർ (45) എന്നിവരുടെ ഗോളുകളിൽ ചെൽസി 2 വട്ടം ലീഡ് നേടിയിരുന്നെങ്കിലും ഇടവേളയ്ക്കുള്ള വിസിൽ മുഴങ്ങും മുൻപേ വോൾവ്സ് 2 വട്ടവും ഈ ലീഡ് തിരുത്തി. 27–ാം മിനിറ്റിൽ മത്തിയാസ് കുഞ്ഞയും ആദ്യപകുതിയുടെ ഇൻജറി ടൈമിൽ ജോർജൻ ലാർസനും ഗോൾ നേടി.

ADVERTISEMENT

എന്നാൽ, രണ്ടാം പകുതിയിൽ 49, 58, 63 മിനിറ്റുകളിൽ നോനി മഡുവേക്കെ നേടിയ ഗോളുകളിൽ ചെൽസി ബഹുദൂരം മുന്നിലെത്തി. 15 മിനിറ്റിനിടെ നോനി നേടിയ 3 ഗോളുകൾക്കും വഴിയൊരുക്കിയതു കോൾ പാമറായിരുന്നു. സബ്സ്റ്റിറ്റ്യൂഷൻ ബെഞ്ചിൽനിന്നെത്തിയ ചെൽസിയുടെ പുതിയ താരം ജോവ ഫെലിക്സ് 80–ാം മിനിറ്റിൽ നീലപ്പടയുടെ 6–ാം ഗോളും നേടി (6–2). 

English Summary:

Huge win for Chelsea in English Premier League