കൊച്ചി ∙ കേരള ഫുട്ബോളിൽ കോടിക്കിലുക്കവുമായി സൂപ്പർ ലീഗ് കേരള (എസ്എൽകെ). ജേതാക്കൾക്ക് ഒരു കോടി രൂപയാണു സമ്മാനം. റണ്ണറപ്പിന് 50 ലക്ഷം രൂപയും. 6 ടീമുകൾ പങ്കെടുക്കുന്ന ലീഗിനായി നിക്ഷേപകരുടെ മുതൽമുടക്ക് ഏകദേശം 60 കോടിയോളം രൂപയാണ്. മഹീന്ദ്രയാണ് ടൈറ്റിൽ സ്പോൺസർ. ഐഎസ്എൽ, ഐ–ലീഗ് ടീമുകളിലേക്കുള്ള പ്ലാറ്റ്ഫോം ആയി എസ്എൽകെ മാറുമെന്നു കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടിക്കറ്റുകൾ ഓൺലൈനിൽ

ADVERTISEMENT

കേരളത്തിൽ പ്രഫഷനൽ ഫ്രാഞ്ചൈസി ഫുട്ബോൾ ലീഗിനു തുടക്കമിടുന്ന എസ്എൽകെ ആദ്യ സീസണിന്റെ കിക്കോഫ് സെപ്റ്റംബർ 7നു രാത്രി 7.30നു കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ. ഫോഴ്സ കൊച്ചി എഫ്‌സിയും മലപ്പുറം എഫ്‌സിയും തമ്മിലാണ് ആദ്യ മത്സരം. ടിക്കറ്റുകൾ ഓൺലൈനിൽ (https://insider.in) ലഭ്യമാണ്. 99 രൂപ മുതൽ 499 രൂപ വരെയാണു നിരക്കുകൾ. ഉദ്ഘാടന മത്സരത്തിനു മുന്നോടിയായി ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ്, ഡ്രമ്മർ ശിവമണി, റാപ്പർ ഡബ്സീ തുടങ്ങിയവരുടെ കലാപരിപാടികളും അരങ്ങേറും.

കടൽ കടന്ന് സംപ്രേഷണം

ADVERTISEMENT

സൂപ്പർ ലീഗ് ആദ്യ സീസണിൽ 33 മത്സരങ്ങളുണ്ടാകും. തത്സമയ സംപ്രേഷണം സ്റ്റാർ സ്പോർട്സ് വണ്ണിലും ഹോട്‌സ്റ്റാറിലും. മിഡിൽ ഈസ്റ്റിലും സംപ്രേഷണത്തിനു ശ്രമിക്കുന്നുണ്ടെന്ന് സൂപ്പർ ലീഗ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു. ലീഗ് റിപ്പോർട്ട് ചെയ്യുന്ന പത്രം, ടെലിവിഷൻ, ഓൺലൈൻ വിഭാഗങ്ങളിലെ മികച്ച റിപ്പോർട്ടർ, ക്യാമറാ പഴ്സൻ എന്നിവർക്കു യഥാക്രമം ഒരു ലക്ഷം രൂപയും 50000 രൂപയും വീതം സമ്മാനിക്കും. പുതിയ 3 ഫുട്ബോൾ സ്റ്റേഡിയങ്ങൾക്കായുള്ള ശ്രമം പുരോഗമിക്കുകയാണ്. മലപ്പുറത്തും തിരുവനന്തപുരത്തും അതതു സൂപ്പർ ലീഗ് ക്ലബുകളും കൊച്ചിയിൽ ലീഗ് മാനേജ്മെന്റും സ്റ്റേഡിയം സജ്ജമാക്കും. കേരള പ്രിമിയർ ലീഗ് (കെപിഎൽ) ഇനി രണ്ടു ഡിവിഷനുകളായി നടത്തും. ഫസ്റ്റ് ഡിവിഷനിൽ 14 ടീമുകളിലും സെക്കൻഡ് ഡിവിഷനിൽ എട്ടു ടീമുകളും കളിക്കും.

നാളെ ചാരിറ്റി മത്സരം

ADVERTISEMENT

വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനായി നാളെ മലപ്പുറം മഞ്ചേരി സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ചാരിറ്റി മത്സരത്തിൽ എസ്എൽകെ ഓൾ സ്റ്റാർസ് ടീം കൊൽക്കത്ത മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബിനെ നേരിടും. മത്സരത്തിൽ നിന്നുള്ള മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നൽകുമെന്നു സൂപ്പർ ലീഗ് കേരള സിഇഒ മാത്യു ജോസഫ് പറഞ്ഞു. ലീഗ് മാനേജ്മെന്റും ടീം ഉടമകളും ചേർന്ന് 50 ലക്ഷം സമാഹരിച്ചുകഴിഞ്ഞു.

കൊമ്പൻസ് ഗോവയിലേക്ക്

തിരുവനന്തപുരം ∙ തെക്കൻ കേരളത്തിലെ ഏക സൂപ്പർ ലീഗ് കേരള ടീമായ തിരുവനന്തപുരം കൊമ്പൻസ് കൂടുതൽ പരിശീലനത്തിനും സൗഹൃദ മത്സരങ്ങൾക്കുമായി ഇന്ന് ഗോവയിലേക്കു തിരിക്കും. 3 സൗഹൃദ മത്സരങ്ങളിലാണു കൊമ്പൻസ് പങ്കെടുക്കുക. സൂപ്പർ ലീഗ് കേരളയിൽ കൊമ്പൻസിന്റെ ആദ്യ മത്സരം സെപ്റ്റംബർ 10ന് കാലിക്കറ്റ് എഫ്സിയുമായാണ്. ഗോവൻ യാത്ര ടീമിന് ഏറെ പ്രയോജനം ചെയ്യുമെന്നു മുഖ്യ പരിശീലകൻ സെർജിയോ അലക്സാൻന്ദ്രെ പറഞ്ഞു. മലയാളി താരങ്ങൾക്കൊപ്പം മികച്ച വിദേശ കളിക്കാരും ഉൾപ്പെടുന്നതാണ് കൊമ്പൻസ് ടീം. മധ്യനിര താരമായ പാട്രിക് മോട്ട ബ്രസീലിൽ രണ്ടാം ഡിവിഷൻ ടീമുകൾക്കു വേണ്ടി കളിച്ചിട്ടുണ്ട്. ടീമിലെ മുതിർന്ന അംഗമായ ഓട്ടേമെർ ബിസ്പോയും ബ്രസീലിയൻ ലീഗിൽ ബൂട്ടണിഞ്ഞിട്ടുണ്ട്.

English Summary:

one crore prize money for Super League Kerala winners

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT