ചാംപ്യൻസ് ലീഗ് പുതിയ ഫോർമാറ്റിൽ, മത്സരക്രമമായി; 36 ടീമുകൾ, 8 മത്സരങ്ങൾ വീതം
മൊണാക്കോ ∙ ഈ സീസൺ മുതൽ പുതിയ ഫോർമാറ്റിലേക്കു മാറുന്ന യുവേഫ ചാംപ്യൻസ് ലീഗിന്റെ മത്സരക്രമങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയായി. 32 ടീമുകൾ 8 ഗ്രൂപ്പ് ആയി മത്സരിച്ചിരുന്ന രീതി മാറി ഇത്തവണ ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. ആകെയുള്ള 36 ടീമുകളെ യുവേഫ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ 9 ടീമുകൾ അടങ്ങുന്ന നാല് പോട്ടുകൾ ആയി തിരിച്ചാണ് മത്സരങ്ങൾ.

സ്വന്തം പോട്ടിൽ നിന്നും മറ്റു പോട്ടുകളിൽ നിന്നും 2 വീതം ടീമുകളെ എല്ലാ ക്ലബ്ബുകളും നേരിടണം. ഇതിൽ നാലു മത്സരങ്ങൾ ഹോം മാച്ചും നാലു മത്സരങ്ങൾ എവേ മത്സരവും ആയിരിക്കും. ഓരോ ടീമിനും അങ്ങനെ 8 മത്സരങ്ങൾ വീതം. പോയിന്റ് പട്ടികയിൽ ആദ്യ 8 സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ നേരിട്ട് പ്രീക്വാർട്ടറിലെത്തും. ശേഷിക്കുന്ന 8 ബെർത്തുകൾക്കു വേണ്ടി 9–24 സ്ഥാനങ്ങളിലുള്ളവർ വീണ്ടും പ്ലേഓഫ് കളിക്കണം.
പ്രീക്വാർട്ടർ മുതൽ പതിവു പോലെ നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. സെപ്റ്റംബർ 17 മുതലാണ് ലീഗ് മത്സരങ്ങൾക്കു തുടക്കം. 2025 മേയ് 31ന് മ്യൂണിക്കിലാണ് ഫൈനൽ.
∙ ഓരോ പോട്ടിലേയും ടീമുകൾ ഇങ്ങനെ
പോട്ട് 1: റയൽ മഡ്രിഡ്, ബാർസിലോന, ഡോർട്മുണ്ട്, ബയൺ മ്യൂണിക്ക്, മാൻ.സിറ്റി, ലിവർപൂൾ, ഇന്റർ മിലാൻ, പിഎസ്ജി, ലൈപ്സീഗ്
പോട്ട് 2: അറ്റലാന്റ, ആർസനൽ, യുവന്റസ്, അത്‌ലറ്റിക്കോ, എസി മിലാൻ, ലെവർക്യുസൻ, ബെൻഫിക്ക, ഷക്തർ, ക്ലബ് ബ്രൂഹ്
പോട്ട് 3: ഫെയനൂർദ്, സ്പോർട്ടിങ്, സെൽറ്റിക്, ലീൽ, പിഎസ്‍വി, യങ് ബോയ്സ്, സാൽസ്ബർഗ്, റെഡ്‌സ്റ്റാർ ബൽഗ്രേഡ്, ഡൈനമോ സാഗ്രെബ്
പോട്ട് 4: മൊണാക്കോ, ജിറോണ, ആസ്റ്റൻ വില്ല, സ്താദ് ബ്രെസ്റ്റോ, സ്റ്റുവം ഗ്രാസ്, സ്റ്റുട്ഗർട്ട്, ബൊളോന്യ, സ്പാർട്ട പ്രാഗ്, സ്ലൊവൻ ബ്രാറ്റിസ്‌ലാവ.
∙ ലീഗ് ഘട്ടത്തിലെ 10 സൂപ്പർ പോരാട്ടങ്ങൾ
മാഞ്ചസ്റ്റർ സിറ്റി– പിഎസ്ജി
മാഞ്ചസ്റ്റർ സിറ്റി– യുവന്റസ്
ഇന്റർ മിലാൻ–ആർസനൽ
ഇന്റർ മിലാൻ–ലെവർക്യുസൻ
ബയൺ മ്യൂണിക്ക്–ബാർസിലോന
ബയൺ മ്യൂണിക്ക്–പിഎസ്ജി
റയൽ മഡ്രിഡ്– ലിവർപൂൾ
റയൽ മഡ്രിഡ്–ഡോർട്മുണ്ട്
എസി മിലാൻ–ലിവർപൂൾ
ലിവർപൂൾ–ലെവർക്യുസൻ