ഗോളടിച്ച് ലൂയിസ് ഡയസും സലായും, യുണൈറ്റഡിനെ വീഴ്ത്തി ലിവർപൂൾ (3–0)
ഓൾഡ് ട്രാഫഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നിഷ്പ്രഭരാക്കി ലിവർപൂൾ. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ മത്സരത്തിൽ 3–0നാണ് ലിവർപൂളിന്റെ ജയം. എതിരാളികളുടെ മൈതാനത്ത് ലൂയിസ് ഡയസ് (രണ്ട്), മുഹമ്മദ് സലാ എന്നിവരാണ് ലിവർപൂളിന്റെ സ്കോറർമാർ.

മാഞ്ചസ്റ്റർ ∙ ഓൾഡ് ട്രാഫഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നിഷ്പ്രഭരാക്കി ലിവർപൂൾ. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ മത്സരത്തിൽ 3–0നാണ് ലിവർപൂളിന്റെ ജയം. എതിരാളികളുടെ മൈതാനത്ത് ലൂയിസ് ഡയസ് (രണ്ട്), മുഹമ്മദ് സലാ എന്നിവരാണ് ലിവർപൂളിന്റെ സ്കോറർമാർ.
യുണൈറ്റഡ് ഡിഫൻഡർ കാർലോസ് കസീമിറോയുടെ പിഴവു മുതലെടുത്തായിരുന്നു ലിവർപൂളിന്റെ ആദ്യ രണ്ടു ഗോളുകളും. സലായാണ് രണ്ടു ഗോളിനും അസിസ്റ്റ് നൽകിയത്. ഇതുവരെയുള്ള മൂന്നു കളികളും ജയിച്ച ലിവർപൂൾ പോയിന്റ് പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റിക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ്. ഒരു കളി മാത്രം ജയിച്ച യുണൈറ്റഡ് 14–ാം സ്ഥാനത്ത്.