കാലിക്കറ്റ് എഫ്സിയില്‍ ആറ് വിദേശ താരങ്ങള്‍, ആദ്യ മത്സരം സെപ്റ്റംബര്‍ 10 ന്
പ്രഥമ സൂപ്പര്‍ ലീഗ് കേരള (എസ്എല്‍കെ) ടൂര്‍ണമെന്‍റിനുള്ള കാലിക്കറ്റ് എഫ്സിയുടെ 30 അംഗ ടീമില്‍ ആറ് വിദേശ താരങ്ങളും അഞ്ച് ദേശീയ താരങ്ങളും. ജിജോ ജോസഫ് ടുട്ടു നയിക്കുന്ന ടീമിലെ 19 പേര്‍ കേരളത്തില്‍ നിന്നുള്ള കളിക്കാരാണ്. രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ലീഗിന് ഈ ശനിയാഴ്ച തുടക്കമാകും.

കോഴിക്കോട്∙ പ്രഥമ സൂപ്പര്‍ ലീഗ് കേരള (എസ്എല്‍കെ) ടൂര്‍ണമെന്‍റിനുള്ള കാലിക്കറ്റ് എഫ്സിയുടെ 30 അംഗ ടീമില്‍ ആറ് വിദേശ താരങ്ങളും അഞ്ച് ദേശീയ താരങ്ങളും. ജിജോ ജോസഫ് ടുട്ടു നയിക്കുന്ന ടീമിലെ 19 പേര്‍ കേരളത്തില്‍ നിന്നുള്ള കളിക്കാരാണ്. രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ലീഗിന് ഈ ശനിയാഴ്ച തുടക്കമാകും. 2021-22 സന്തോഷ് ട്രോഫിയില്‍ കേരളത്തെ നയിക്കുകയും പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റ് ആകുകയും ചെയ്ത ജിജോ ജോസഫ് അടക്കമുള്ള കളിക്കാരുടെ പേരുകള്‍ കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ചടങ്ങിലാണ് പ്രഖ്യാപിച്ചത്. മിഡ് ഫീല്‍ഡറായ ജിജോ തൃശൂര്‍ സ്വദേശിയാണ്. 32 കാരനായ ജിജോ നേരത്തെ ഈസ്റ്റ് ബംഗാള്‍ എഫ് സിക്കും ഗോകുലം കേരളയ്ക്കും വേണ്ടി കളിച്ചിരുന്നു.
കാലിക്കറ്റ് എഫ്സി ടീമില്‍ അഞ്ച് ഗോള്‍കീപ്പര്‍മാരെ കൂടാതെ നാല് സ്ട്രൈക്കര്‍മാരും ഏഴ് മിഡ്ഫീല്‍ഡര്‍മാരും 11 ഡിഫന്‍ഡര്‍മാരുമാണുള്ളത്. ഇയാന്‍ ആന്‍ഡ്രൂ ഗില്ലന്‍ ആണ് കാലിക്കറ്റ് എഫ്‌സിയുടെ പരിശീലകന്‍. ബിബി തോമസ് മുട്ടത്ത് സഹ പരിശീലകന്‍. പ്രമുഖ ആഗോള സോഫ്റ്റ്‍വെയര്‍ കമ്പനിയായ ഐബിഎസ് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ടീമിന്‍റെ ടൈറ്റില്‍ സ്പോണ്‍സര്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ആണ്. കെന്‍സ ടിഎംടി സ്ട്രെങ്ത് പാര്‍ട്ണര്‍. കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട് (ഹെയ്തി), പാപെ ഡയകെറ്റ്, ബോബാകര്‍ സിസോകോ (സെനഗല്‍), ജെയിംസ് അഗ്യേകം കൊട്ടെയ്, റിച്ചാര്‍ഡ് ഒസെയ് അഗ്യെമാങ്, ഏണസ്റ്റ് ബാര്‍ഫോ (ഘാന) എന്നിവരാണ് കാലിക്കറ്റ് എഫ്സിയുടെ വിദേശ താരങ്ങള്‍.
ഹരിയാനയില്‍ നിന്നും മണിപ്പൂരില്‍ നിന്നും രണ്ട് വീതവും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു കളിക്കാരനുമുള്‍പ്പെടെ അഞ്ച് ദേശീയ താരങ്ങള്‍ കാലിക്കറ്റ് എഫ്‌സിക്കു വേണ്ടി കളത്തിലിറങ്ങും. ഒലെന്‍ സിങ്, ഖാന്‍ഗെബാം തോയ് സിങ് എന്നിവരാണ് മണിപ്പൂരി താരങ്ങള്‍. മറ്റ് മൂന്ന് പേര്‍ ഗോള്‍കീപ്പര്‍മാരാണ്. വിശാല്‍ ജൂന്‍, സച്ചിന്‍ ഝാ (ഇരുവരും ഹരിയാന). ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സ്വദേശിയാണ് അമന്‍ കുമാര്‍ സാഹ്നി. ടീമിന് മലയാളികളായ മുഹമ്മദ് നിഷാദ് പി.പി., മുഹമ്മദ് നിയാസ് എന്നീ രണ്ട് ഗോളിമാര്‍ കൂടിയുണ്ട്.
ടീം പ്രഖ്യാപന ചടങ്ങില്‍ ഐബിഎസ് സ്ഥാപക എക്സിക്യുട്ടീവ് ചെയര്‍മാന്‍ വി.കെ മാത്യൂസ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സിഇഒ ലുക്മാന്‍ പൊന്‍മാടത്ത്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. അബ്രഹാം മാമ്മന്‍, കെന്‍സ ടിഎംടി ചെയര്‍മാന്‍ മൊയ്തീന്‍ കോയ, കെന്‍സ ടിഎംടി എംഡി മുജീബ് റഹ്മാന്‍, കെന്‍സ ടിഎംടി സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ ഷഹാദ് മൊയ്തീന്‍, കാലിക്കറ്റ് എഫ്സി സിഇഒ കോരത്ത് വി. മാത്യൂസ്, ടീം ഫ്രാഞ്ചൈസി സെക്രട്ടറി ബിനോ ജോസ് ഈപ്പന്‍ എന്നിവര്‍ സംബന്ധിച്ചു.