ഫുട്‌ബോൾ ആരാധകർ ഏറെ കാത്തിരുന്ന സൂപ്പർ പാസ് തിരുവനന്തപുരത്ത് ദ്വിദിന പര്യടനം നടത്തി. കനത്ത മഴയെ അവഗണിച്ച് കുടുംബങ്ങളും കുട്ടികളും അടങ്ങിയ ആരാധകവൃന്ദം ഫുട്‌ബോൾ ആവേശം നെഞ്ചിലേറ്റി. തിരുവിതാംകൂർ രാജകുടുംബാംഗമായ ഗൗരി പാർവതി ബായി കവടിയാർ സ്‌ക്വയറിൽ ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഫുട്‌ബോൾ ആരാധകർ ഏറെ കാത്തിരുന്ന സൂപ്പർ പാസ് തിരുവനന്തപുരത്ത് ദ്വിദിന പര്യടനം നടത്തി. കനത്ത മഴയെ അവഗണിച്ച് കുടുംബങ്ങളും കുട്ടികളും അടങ്ങിയ ആരാധകവൃന്ദം ഫുട്‌ബോൾ ആവേശം നെഞ്ചിലേറ്റി. തിരുവിതാംകൂർ രാജകുടുംബാംഗം ഗൗരി പാർവതി ബായി കവടിയാർ സ്‌ക്വയറിൽ ഉദ്ഘാടനം ചെയ്തു.

പാളയത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പര്യടനം മുൻ പൊലീസ് മേധാവി ജേക്കബ് പുന്നൂസ്, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, പാളയം പള്ളി വികാരി ഫാ. വിൽഫ്രഡ് എന്നിവർ ചേർന്ന് കിക്ക്ഓഫ് ചെയ്തു. കൊമ്പൻ എഫ്‌സിയുടെ നിക്ഷേപകരായ ടി.ജെ മാത്യു, ഡോ. എം.ഐ. സഹദുള്ള, കെ.സി. ചന്ദ്രഹാസൻ, ജി. വിജയരാഘവൻ, ആർ. അനിൽകുമാർ, സിഇഒ എൻ.എസ്. അഭയകുമാർ എന്നിവർ പങ്കെടുത്തു.

ADVERTISEMENT

ആദ്യ ദിനത്തിൽ സൂപ്പർ പാസ് ജി.വി രാജ സ്‌പോർട്‌സ് സ്‌കൂളിൽ വിദ്യാർഥികൾക്കായും കനകക്കുന്ന് കൊട്ടാരത്തിൽ വൈകുന്നേരം പൊതുജനങ്ങൾക്കായും പരിപാടി സംഘടിപ്പിച്ചു. രണ്ടാം ദിനത്തിൽ കോവളം എഫ്സിയുടെ സ്റ്റേഡിയത്തിലും സൂപ്പർ പാസെത്തി. ‘‘ഓഗസ്റ്റ് 17 മുതൽ ഞങ്ങൾ 11 ജില്ലകളിലൂടെ യാത്ര ചെയ്തു. ഇതുവരെ ഞങ്ങൾക്ക് ലഭിച്ച അനുഭവത്തെ കടത്തിവെട്ടുന്നതായിരുന്നു കോവളം എഫ്‌സിയിൽ സൂപ്പർ പാസിന് ലഭിച്ച സ്വീകരണം’’– എസ്എൽകെയുടെ പ്രൊമോഷണൽ ടൂറിന് നേതൃത്വം നൽകുന്ന ഫൈസുലിദ്ദീൻ റാസ്മാറ്റാസ് പറഞ്ഞു. ഓഗസ്റ്റ് 17-ന് കാഞ്ഞങ്ങാട് നിന്നും ആരംഭിച്ച സൂപ്പർ പാസ് ഇതുവരെ 1200 കിലോമീറ്ററുകൾ സഞ്ചരിച്ച് 1000 കിലോമീറ്ററെന്ന ആദ്യലക്ഷ്യത്തെ മറികടന്നു. സെപ്തംബർ 7-ന് കൊച്ചിയിൽ എത്തും

English Summary:

Super Pass tour in Thiruvananthapuram

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT