‘ആരാധകരുമായി ചർച്ചയുണ്ടാകും’; കേരള ബ്ലാസ്റ്റേഴ്സ് ഡയറക്ടർ നിഖിൽ ബി.നിമ്മഗദ്ദ പറയുന്നു...
കൊച്ചി ∙ ‘‘ ഒരു കാര്യം ഉറപ്പു നൽകുന്നു. ആരാധകരുമായി തുറന്ന ആശയവിനിമയത്തിനു നടപടികളുണ്ടാകും, സമീപ ഭാവിയിൽത്തന്നെ’’ – വാക്കുകൾ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടർ നിഖിൽ ബി.നിമ്മഗദ്ദയുടെയാണ്. ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ ഒരുക്കത്തെക്കുറിച്ച് ആരാധക സംഘമായ ‘മഞ്ഞപ്പട’ പരസ്യമായി ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് പ്രതികരണം.

∙ടീമിന്റെ ഒരുക്കങ്ങളിൽ ആരാധകർക്ക് ആശങ്കയുണ്ട്.
ബ്ലാസ്റ്റേഴ്സ് വലിയൊരു കുടുംബമാണ്. ആരാധകരും ഈ കുടുംബത്തിന്റെ ഭാഗമാണ്. ഓരോ കുടുംബത്തിലും അംഗങ്ങൾ തമ്മിൽ സന്തോഷങ്ങളും പരിഭവങ്ങളും നിരാശകളുമൊക്കെ പങ്കുവയ്ക്കുന്നതു സ്വാഭാവികം. ആരാധകർക്കു തീവ്രമായ അഭിനിവേശവും സ്നേഹവും പ്രകടിപ്പിക്കാൻ അവകാശം ഉള്ളതു പോലെ തന്നെ, ആശങ്കകളും പങ്കുവയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഞങ്ങൾ അതു മനസ്സിലാക്കുന്നു. അതേസമയം, ആരാധകരുമായി തുറന്ന ചർച്ചകൾക്കു നടപടിയുണ്ടാകും.
∙സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസിനെതിരായ വിമർശനത്തെക്കുറിച്ച്
കരോലിസ് വന്നതിനു ശേഷം, ആദ്യ സീസൺ ഒഴിച്ചാൽ ടീം മികച്ച പ്രകടനമാണു നടത്തിയത്. ക്ലബ് ആരംഭിച്ച കാലം മുതൽ ഞങ്ങളല്ല, ഉടമകൾ. 2017 ലാണു ഞങ്ങൾ ചിത്രത്തിൽ വരുന്നത്. ഫുട്ബോൾ ഓപ്പറേഷൻസ് ചുമതല ഏറ്റെടുത്തതാകട്ടെ, 2021 ൽ. കരോലിസ് വന്നതു തന്നെ അങ്ങനെയാണ്. പുതിയ റിക്രൂട്മെന്റുകളെക്കുറിച്ച് ഒട്ടും ആശങ്കപ്പെടേണ്ടതില്ല. സൈനിങ് വൈകിയതിൽ ആരാധകർ അക്ഷമരായിരുന്നു. വിശ്വസിക്കുക, നമ്മുടേതു ശക്തമായ ടീമാണ്.