അർജന്റീന ഫുട്‌ബോൾ ടീമിനെ ക്ഷണിക്കാൻ മന്ത്രി വി.അബ്ദുറഹിമാനും സംഘവും സ്പെയിനിലേക്ക്; ചർച്ച മഡ്രിഡിൽ
ലോകകപ്പ് നേടിയ അർജന്റീന ഫുട്‌ബോൾ ടീമിനെ കേരളത്തിൽ കളിക്കാൻ ക്ഷണിക്കാൻ കായികമന്ത്രി വി. അബ്ദുറഹിമാനും സംഘവും സ്‌പെയിനിലേക്കു യാത്ര തിരിച്ചു. സ്പെയിനിന്റെ തലസ്ഥാനമായ മഡ്രിഡിലാണ് അർജന്റീന ടീം പ്രതിനിധികളുമായി കൂടിക്കാഴ്ചയെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. കായിക വകുപ്പ് സെക്രട്ടറിയും ഡയറക്ടറുമാണ് മന്ത്രിക്കൊപ്പമുള്ളത്.

തിരുവനന്തപുരം ∙ ലോകകപ്പ് നേടിയ അർജന്റീന ഫുട്‌ബോൾ ടീമിനെ കേരളത്തിൽ കളിക്കാൻ ക്ഷണിക്കാൻ കായികമന്ത്രി വി. അബ്ദുറഹിമാനും സംഘവും സ്‌പെയിനിലേക്കു യാത്ര തിരിച്ചു. സ്പെയിനിന്റെ തലസ്ഥാനമായ മഡ്രിഡിലാണ് അർജന്റീന ടീം പ്രതിനിധികളുമായി കൂടിക്കാഴ്ചയെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. കായിക വകുപ്പ് സെക്രട്ടറിയും ഡയറക്ടറുമാണ് മന്ത്രിക്കൊപ്പമുള്ളത്.
അർജന്റീന ഫുട്ബോൾ ഫെഡറേഷനുമായി കായിക വകുപ്പ് അധികൃതർ കഴിഞ്ഞ വർഷംതന്നെ ആശയവിനിമയം നടത്തിയിരുന്നു. അടുത്ത വർഷം ഒക്ടോബറിൽ കേരളത്തിൽ കളിക്കാൻ വരാൻ സന്നദ്ധത അറിയിച്ച് ടീം ഇ മെയിൽ അയച്ചതായും മന്ത്രി കഴിഞ്ഞ ജനുവരിയിൽ അറിയിച്ചിരുന്നു.
അർജന്റീന 2 മത്സരങ്ങൾ കേരളത്തിൽ കളിക്കുമെന്നും അതിൽ ഒന്ന് മലപ്പുറത്ത് പുതുതായി നിർമിക്കുന്ന സ്റ്റേഡിയത്തിലായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.