ബ്യൂനസ് ഐറിസ്∙ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലെയെ മൂന്നു ഗോളുകൾക്കു തകർത്ത് അർജന്റീന. അലെക്സിസ് മാക് അലിസ്റ്റർ (48–ാം മിനിറ്റ്), ജൂലിയൻ അൽവാരസ് (84), പൗലോ ഡിബാല (90+1) എന്നിവരാണ് അർജന്റീനയ്ക്കായി ഗോളുകൾ നേടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്യൂനസ് ഐറിസ്∙ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലെയെ മൂന്നു ഗോളുകൾക്കു തകർത്ത് അർജന്റീന. അലെക്സിസ് മാക് അലിസ്റ്റർ (48–ാം മിനിറ്റ്), ജൂലിയൻ അൽവാരസ് (84), പൗലോ ഡിബാല (90+1) എന്നിവരാണ് അർജന്റീനയ്ക്കായി ഗോളുകൾ നേടിയത്. ബ്യൂനസ് ഐറിസിൽ നടന്ന മത്സരത്തിൽ പന്തടക്കത്തിലും പാസുകളിലും മേധാവിത്തവുമായാണ് അർജന്റീന ജയിച്ചുകയറിയത്.

ആദ്യ പകുതിയിലെ അർജന്റീനയുടെ ഗോൾ ശ്രമങ്ങൾ ചിലെ ഗോൾ കീപ്പർ അരിയാസും പ്രതിരോധ നിരയും തടുത്തുനിർത്തിയെങ്കിലും രണ്ടാം പകുതിയിൽ അവർക്കു കാലിടറുകയായിരുന്നു. അൽവാരസിന്റെ ക്രോസ് മനോഹരമായി ഫിനിഷ് ചെയ്താണ് മാക് അലിസ്റ്റർ അർജന്റീനയ്ക്ക് ആദ്യ ലീഡ് നേടിക്കൊടുത്തത്. 84–ാം മിനിറ്റിൽ ചിലെ താരങ്ങളിൽനിന്ന് പന്ത് പിടിച്ചെടുത്ത് അൽവാരസ് എടുത്ത ലോങ് റേഞ്ചറും കൃത്യമായി ചിലെ വലയിലെത്തി. 

ADVERTISEMENT

മത്സരത്തിന്റെ അധിക സമയത്ത് ഗർനാച്ചോയുടെ പാസിൽനിന്നായിരുന്നു ഡിബാലയുടെ ഗോളിനു വഴി തുറന്നത്. യോഗ്യതാ റൗണ്ടിൽ കളിച്ച ഏഴിൽ ആറു കളികളും വിജയിച്ച അർജന്റീന 18 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ഏഴു പോയിന്റു മാത്രമുള്ള ബ്രസീൽ ആറാമതാണ്.