ബെൽജിയത്തെ വീഴ്ത്തി ഫ്രാൻസ് വിജയവഴിയിൽ; നോർവേയുടെ രക്ഷകനായി ഹാലൻഡ്, വിജയക്കുതിപ്പ് തുടർന്ന് ഇറ്റലി
ലിയോൺ∙ യുവേഫ നേഷൻസ് ലീഗിൽ ആദ്യ മത്സരത്തിൽ ഇറ്റലിയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും, രണ്ടാം മത്സരത്തിൽ കരുത്തരായ ബെൽജിയത്തിനെതിരെ ഫ്രാൻസിന് ജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഫ്രാൻസ് ജയിച്ചത്. താരതമ്യേന ദുർബലരായ ഇസ്രയേലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്

ലിയോൺ∙ യുവേഫ നേഷൻസ് ലീഗിൽ ആദ്യ മത്സരത്തിൽ ഇറ്റലിയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും, രണ്ടാം മത്സരത്തിൽ കരുത്തരായ ബെൽജിയത്തിനെതിരെ ഫ്രാൻസിന് ജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഫ്രാൻസ് ജയിച്ചത്. താരതമ്യേന ദുർബലരായ ഇസ്രയേലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് ഇറ്റലി വിജയക്കുതിപ്പു തുടരുന്നു. സൂപ്പർതാരം എർലിങ് ഹാലൻഡ് നേടിയ ഗോളിൽ നോർവെ ഓസ്ട്രിയയേയും പരാജയപ്പെടുത്തി.
മത്സരത്തിന്റെ ഇരുപകുതികളിലുമായി നേടിയ ഗോളുകളിലാണ് ഫ്രാൻസ് ബെൽജിയത്തെ തോൽപ്പിച്ചത്. കോളോ മുവാനി (29–ാം മിനിറ്റ്), ഒസ്മാൻ ഡെംബെലെ (57–ാം മിനിറ്റ്) എന്നിവരാണ് ഫ്രാൻസിനായി ഗോൾ നേടിയത്. ഇറ്റലിക്കെതിരെ മുഴുവൻ സമയവും കളിച്ച കിലിയൻ എംബപ്പെയെ പകരക്കാരുടെ ബെഞ്ചിലിരുത്തിയാണ് ബെൽജിയത്തിനെ ഫ്രാൻസ് മത്സരം തുടങ്ങിയത്. രണ്ടാം പകുതിയിലാണ് സൂപ്പർതാരം കളത്തിലെത്തിയത്.
ഇസ്രയേലിനെതിരെ മത്സരത്തിന്റെ ഇരുപകുതികളിലുമായ നേടിയ ഗോളുകളാണ് ഇറ്റലിക്കും വിജയമൊരുക്കിയത്. ഡേവിഡ് ഫ്രറ്റേസി (38–ാം മിനിറ്റ്), മോയ്സ് കീൻ (62) എന്നിവരാണ് ഇറ്റലിക്കായി ലക്ഷ്യം കണ്ടത്. ഇസ്രയേലിന്റെ ആശ്വാസ ഗോൾ 90–ാം മിനിറ്റിൽ അബു ഫാനി നേടി.
സൂപ്പർതാരം എർലിങ് ഹാലൻഡ് 80–ാം മിനിറ്റിൽ നേടിയ ഗോളാണ് ഓസ്ട്രിയയ്‌ക്കെതിരെ നോർവേയ്ക്ക് വിജയം സമ്മാനിച്ചത്. ഫെലിക്സ് മിഹ്ർ 9–ാം മിനിറ്റിൽ നേടിയ ഗോളിൽ ലീഡെടുത്ത നോർവെയെ, 37–ാം മിനിറ്റിൽ മാർസൽ സാബിറ്റ്സർ നേടിയ ഗോളിൽ ഓസ്ട്രേലിയ സമനിലയിൽ പിടിച്ചതാണ്. എന്നാൽ 80–ാം മിനിറ്റിൽ സൂപ്പർതാരം ഹാലൻഡ് നോർവെയെ വിജയത്തിലെത്തിച്ചു. മത്സരത്തിനിടെ മാർട്ടിൻ ഒഡെഗാർഡ് പരുക്കേറ്റ് പുറത്തായത് നോർവേയ്ക്ക് തിരിച്ചടിയായി.
മറ്റു മത്സരങ്ങളിൽ റുമാനിയ ലിത്വാനിയയെയും (3–1), കൊസോവോ സൈപ്രസിനെയും (4–0), സ്ലൊവേനിയ കസഖിസ്ഥാനെയും (3–0), വെയ്ൽസ് മോണ്ടെനെഗ്രോയെയും (2–1), തുർക്കി ഐസ്‌ലൻഡിനെയും (3–1) തോൽപ്പിച്ചു.