കോഴിക്കോട് ∙ സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കോഴിക്കോട്ടെ രണ്ടാം മത്സരവും സമനില. ഇന്നലെ നടന്ന മത്സരത്തിൽ കണ്ണൂർ വോറിയേഴ്സും ഫോഴ്സ കൊച്ചിയും 1–1ന് സമനിലയിൽ പിരിഞ്ഞു. കോർപറേഷൻ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന കാലിക്കറ്റ് –തിരുവനന്തപുരം മത്സരവും സമനിലയായിരുന്നു (1–1).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിചയസമ്പന്നനായ കൊച്ചിൻ‍ ഗോളി സുഭാശിഷ് ചൗധരിയുടെ അശ്രദ്ധമൂലം അപ്രതീക്ഷിതമായി വീണ ഗോളിലാണ് ആദ്യപകുതിയിൽ കണ്ണൂർ മുന്നിലെത്തിയത്. മൈനസ് പാസായി വന്ന ബോൾ ഗോളി സുഭാശിഷ് ചൗധരി തട്ടിയകറ്റി. ഈ ബോൾ ബോക്സിനുമുന്നിൽനിന്ന കണ്ണൂരിന്റെ സ്പാനിഷ് സ്ട്രൈക്കർ ഡേവിഡ് ഗ്രാൻഡേയുടെ കാലിൽത്തട്ടി പോസ്റ്റിനുള്ളിൽ കയറി. ലീഗിൽ ഗ്രാൻഡേയുടെ രണ്ടാം ഗോളാണിത്.

ADVERTISEMENT

76–ാം മിനിറ്റിൽ  കൊച്ചിയുടെ ട്യൂനിഷൻ മിഡ്ഫീൽഡർ സയിദ് മുഹമ്മദ് നിദാൽ വലത്തേ കോർണറിൽനിന്ന് ബോക്സിന്റെ ഇടത്തേയറ്റത്തേക്ക് നീട്ടി നൽകിയ പാസ് ബസന്ത സിങ് ചാടിവീണ് ഹെഡ്ഡറിലൂടെ ഗോളാക്കി. കൊച്ചിക്കു സമനില (1–1). ഇരുടീമും ഓരോ പോയിന്റ് വീതം പങ്കുവച്ചു.

English Summary:

Kannur Warriors FC Vs Kochi Forca FC, Super League Kerala Match, Live Updates